Bengaluru: കര്‍ണാടക മുഖ്യമന്ത്രി ബി എസ്  യെദിയൂരപ്പയ്ക്ക് (BS Yediyurappa) കോവിഡ്  സ്ഥിരീകരിച്ചു.  78 കാരനായ  യെദിയൂരപ്പയ്ക്ക് ഇത് രണ്ടാം തവണയാണ്  കോവിഡ്  ബാധിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Covid സ്ഥിരീകരിച്ചതായി  യെദിയൂരപ്പതന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്. "നേരിയ പനി ബാധിച്ചതിനെത്തുടർന്ന്  Covid test നടത്തി യിരുന്നു.  റിപ്പോര്‍ട്ട്‌  പോസിറ്റീവ് ആണ്. കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല എങ്കിലും ഡോക്ടർമാരുടെ ഉപദേശം മാനിച്ച് ആശുപത്രിയിൽ  ചികിത്സ തേടിയിരിയ്ക്കുകയാണ്", അദ്ദേഹം കുറിച്ചു. താനുമായി സമ്പര്‍ക്കത്തിലായ എല്ലാവരും  സ്വയം നിരീക്ഷണത്തില്‍ പോകാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.



രണ്ട് ദിവസം മുന്‍പ് അദ്ദേഹം  Covid Test നടത്തിയിരുന്നുവെങ്കിലും  റിപ്പോര്‍ട്ട്  നെഗറ്റീവ് ആയിരുന്നു. പനി ബാധിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും ടെസ്റ്റ് നടത്തുകയായിരുന്നു. നിലവില്‍  രാമയ്യ മെമ്മോറിയൽ ആശുപത്രിയിൽ  പ്രവേശിപ്പിച്ചിരിയ്ക്കുന്ന അദ്ദേഹത്തെ   മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. 


Also read:  വാക്സിൻ എത്തിയില്ല; എറണാകുളത്ത് സ്വകാര്യ ആശുപത്രികളിലെ കൊവിഡ് വാക്സിനേഷൻ മുടങ്ങി


സംസ്ഥാനത്തെ കൊറോണ വ്യാപനം സംബന്ധിച്ച അടിയന്തര യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് മണിക്കൂറുകള്‍ക്കകമാണ്  യെദിയൂരപ്പയ്ക്ക്  Covid-19 സ്ഥിരീകരിയ്ക്കുന്നത്.  യോഗത്തില്‍ ആരോഗ്യമന്ത്രി  കെ സുധാകർ,  BBMP Commissioner ഗൗരവ് ഗുപ്ത തുടങ്ങിയവരും പങ്കെടുത്തിരുന്നു.   


മാര്‍ച്ച്‌ 12 നാണ്  ബി എസ്  യെദിയൂരപ്പ കോവിഡ്  വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത്.  കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് അദ്ദേഹത്തിന് ആദ്യം  കൊറോണ സ്ഥിരീകരിച്ചത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.