കർണാടകയിൽ കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി ആരാണെന്ന് ഇന്നറിയാം. കോൺഗ്രസ് എംഎൽഎമാരുടെ യോഗം ഇന്ന് വൈകിട്ട് ബെം​ഗലൂരുവിൽ നടക്കും. സിദ്ധരാമയ്യക്കാണ് കൂടുതൽ പിന്തുണ ലഭിക്കുന്നത്. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രിപദവും പ്രധാനവകുപ്പുകളും നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. മൂന്ന് ഉപമുഖ്യമന്ത്രിമാ‍ർക്ക് സാധ്യതയുണ്ടെന്ന വിവരങ്ങളും പുറത്ത് വന്നിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

137 സീറ്റിന്റെ മിന്നുന്ന വിജയമാണ് കോൺ​ഗ്രസ് നേടിയത്. വൊക്കലിംഗ സമുദായത്തിൽ നിന്നുള്ള ഒരാളെയും കോൺഗ്രസ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, മൂന്ന് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്ന സൂചനയും ഉണ്ട്. രണ്ട് ഉപമുഖ്യമന്ത്രിമാർക്ക് പുറമെ എംബി പാട്ടീലിനെയും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് നിലവിലെ വിവരം.


കർണാടകയിൽ ആകെ 224 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 137 സീറ്റിൽ വിജയിച്ച് മിന്നുന്ന നേട്ടമാണ് കോൺഗ്രസ് കൈവരിച്ചത്. ബിജെപി 63 സീറ്റിലേക്ക് ചുരുങ്ങി. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിന് വെറും 20 സീറ്റിലേ നേട്ടമുണ്ടാക്കാൻ സാധിച്ചുള്ളൂ. 1985 നു ശേഷം ആർക്കും ഭരണത്തുടർച്ചയുണ്ടായിട്ടില്ലാത്ത കർണാടകത്തിൽ ചരിത്രം ആവർത്തിച്ചാണ് ബിജെപി പുറത്തേക്കും കോൺഗ്രസ് ഭരണത്തിലേക്കുമെത്തുന്നത്.


ALSO READ: Karnataka Assembly Election Result 2023: കർണാടക 'കൈ'ക്കുമ്പിളിൽ; താമരത്തണ്ടൊടിച്ച് കൈപിടിച്ച് കർണാടകം


ഇതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഭരണത്തിൽ നിന്നും ബിജെപി പുറത്തുപോയി. കർണാടകയിലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് അഭിമാനപ്പോരാട്ടമായിരുന്നു. നരേന്ദ്ര മോദി, അമിത്ഷാ, ജെപി നദ്ദ തുടങ്ങിയവർ അടക്കമുളള ദേശീയ നേതാക്കളാണ് പ്രചാരണത്തിന് നേതൃത്വം നൽകിയത്. നരേന്ദ്ര മോദി പല തവണ നേരിട്ടെത്തി റോഡ്ഷോ അടക്കം നടത്തിയായിരുന്നു പ്രചാരണം. ഇതിനെ പ്രതിരോധിക്കാൻ  രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവർ പ്രചാരണത്തിനെത്തി.


കോൺഗ്രസ് അധ്യക്ഷൻ മാല്ലികാർജുൻ ഖാർഗെക്കും സ്വന്തം സംസ്ഥാനം എന്ന നിലയിൽ ഇത് അഭിമാന പോരാട്ടമായിരുന്നു. അദ്ദേഹം കർണാടകത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തി. കർണാടക പ്രദേശ് കോൺഗ്രസ് അധ്യക്ഷനും തന്ത്രജ്ഞനുമായ ഡികെ ശിവകുമാറിൻ്റെ കൂടി വിജയമാണ് കർണാടകയിലേത്.  ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ പടയൊരുക്കത്തിന് കോൺഗ്രസിന് കരുത്തു പകരുന്നതാണ് കർണാടകയിലെ വിജയം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.