ബെംഗളൂരു: Karnataka Election Results 2023: കർണാടകയുടെ ജനവിധി അറിയാൻ ഇനി വെറും മിനിറ്റുകൾ മാത്രം.  സംസ്ഥാനത്ത് ആർ വാഴും? ആർ വീഴും? എന്നറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം.  ഭൂരിപക്ഷം എക്സിറ്റ് പോളുകളിലും കോൺഗ്രസിന് മുൻതൂക്കമുള്ള തൂക്ക് മന്ത്രിസഭയാണ് പ്രവചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നല്ല പ്രതീക്ഷയിലാണ് കോൺഗ്രസ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

 



അതേസമയം സർക്കാർ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപിയും. 224 മണ്ഡലങ്ങളിലായി 2613 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി കാത്തിരിക്കുന്നത്. 113 സീറ്റുകലാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 5.3 കോടി വോട്ടര്‍മാരാണ് കർണാടകയുടെ വിധിയെഴുതിയത്.  28 ലോകസഭാ സീറ്റുകൾ ഉള്ള കർണാടക ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ നിർണായകമാണ് എന്നത് വാസ്തവമായ കാര്യമാണ്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അലയടിക്കുന്നുണ്ടെന്നും രാഷ്ട്രീയ സാഹചര്യം അനുകൂലമായതിനാൽ കർണാടക തൂത്തുവാരുമെന്നുമാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.  കോൺഗ്രസ് ഉയർത്തിയ അഴിമതി ആരോപണങ്ങൾ മധ്യ കർണടകയിൽ ഫലം കാണുമെന്ന പ്രതീക്ഷയും പാർട്ടിയ്ക്കുണ്ട്.


ഓൾഡ് മൈസൂർ മേഖലയിൽ പെട്ട ചിക്കബല്ലാപൂരയിലും രാമനഗരയിലും 85 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.  ഇത് പാർട്ടിക്ക് അനുകൂലമായിരിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. ജനവിധിയിൽ എപ്പോഴും നാടകീയത സൃഷ്ടിക്കുന്ന ക‍ർണാടകയിൽ ഇക്കുറി ആർക്കെങ്കിലും കേവല ഭൂരിപക്ഷം നേടാനാകുമോ എന്നത് നമുക്ക് കാത്തിരുന്ന് കാണാം...


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.