Karnataka Exit Poll 2023 : കർണാടകയിൽ കോൺഗ്രസോ അതോ തൂക്കുമന്ത്രിഭയോ? സീ ന്യൂസ്-മെട്രിക്സ് എക്സിറ്റ് പോൾ ഫലം പുറത്ത്
Karnataka Assembly Election Exit Poll 2023 : കർണാടകയിൽ തൂക്കുമന്ത്രിസഭയ്ക്കോ കോൺഗ്രസ് കേവല ഭൂരിപക്ഷ നേടാനോയാണ് സാധ്യതയെന്നാണ് സീ ന്യൂസ് മെട്രിക്സ് പ്രവചിക്കുന്നത്.
കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന പ്രവചനവുമായി സീ ന്യൂസ്-മെട്രിക്സ് എക്സിറ്റ് പോൾ ഫലം. തൂക്കുമന്ത്രിസഭയ്ക്കോ കോൺഗ്രസോ അധികാരത്തിലെത്തുമെന്നാണ് സീ ന്യൂസ്-മെട്രിക്സ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. അതേസമയം ഭരണകക്ഷിയായ ബിജെപി കനത്ത തിരിച്ചടി ഉണ്ടാകുമെന്നാണ് എക്സിറ്റ് പോൾ ഫലം നൽകുന്ന സൂചന. 19 മതുൽ 34 സീറ്റുകൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് കർണാടകയിൽ നഷ്ടമായേക്കുമെന്നാണ് സീ ന്യൂസ്-മെട്രിക്സ് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. അതേസമയം 2018 പോലെ ജെഡിഎസ് ഒരു കിങ് മേക്കറാകാനുള്ള സാധ്യതയുടെ എക്സിറ്റ് പോൾ ഫലം ചൂണ്ടിക്കാട്ടുന്നു.
സീ ന്യൂസ്-മെട്രിക്സ് കർണാടക എക്സിറ്റ് പോൾ ഫലം
ഭരണക്ഷിയായ ബിജെപിക്ക് 79-94 സീറ്റുകൾ ലഭിക്കുകയെന്നാണ് സീ ന്യൂസ്-മെട്രിക്സ് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. കോൺഗ്രസ് 103-118 സീറ്റുകളാണ് കോൺഗ്രസ് നേടാൻ സാധ്യതയെന്നാണ് പ്രവചനം. കോൺഗ്രസ് കേവല ഭൂരിപക്ഷം നേടാൻ സാധ്യതയേറെയെന്ന് സീ ന്യൂസ്-മെട്രിക്സ് എക്സിറ്റ് പോൾ ഫലം നൽകുന്ന സൂചന. എന്നാൽ 2018 പോലെ ജെഡിഎസ് കർണാടകയുടെ കിങ് മേക്കറാകാനുള്ള സാധ്യതയും സീ ന്യൂസ്-മെട്രിക്സ് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. 25-33 സീറ്റുകൾ എച്ച് ഡി കുമാരസ്വാമിയുടെ പാർട്ടി സ്വന്തമാക്കിയേക്കും.
36 ശതമാനം വോട്ട് ഷെയർ ബിജെപി കർണാടകയിൽ സ്വന്തമാക്കും. ഏറ്റവും വലിയ ഒറ്റകക്ഷിയായ സീ ന്യൂസ്-മെട്രിക്സ് എക്സിറ്റ് പോൾ പ്രവചിക്കുന്ന കോൺഗ്രസിന് 41 ശതമാനം വോട്ട് നേടാനാകും. 17 ശതമാനമാകും ജെഡിഎസ് നേടാൻ സാധ്യതയുടെ വോട്ട് ഷെയറുകൾ.
അതേസമയം കർണാടകയിൽ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്നാണ് ബഹുഭൂരിപക്ഷം എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. കിങ് മേക്കർ ജെഡിഎസ് തന്നെയാണെന്നുള്ള സൂചനയാണ് എക്സിറ്റ് പോൾ ഫലം നൽകുന്നത്. കേവല ഭൂരിപക്ഷത്തിനായി ഒരു പാർട്ടിക്ക് വേണ്ട 113 സീറ്റുകളാണ്. ഇന്ന് നടന്ന് വോട്ടെടുപ്പിൽ വൈകിട്ട് അഞ്ച് മണി വരെ 65.69 ശതമാനം വോട്ടാണ് രേഖപ്പെടുത്തിരുന്നത്. മെയ് 13 ശനിയാഴ്ചയാണ് വോട്ടെണ്ണൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...