സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവിടങ്ങളിലെ ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഉത്തരവ് കര്‍ണാടക ധനവകുപ്പ് എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കൈമാറി. രണ്ട് ബാങ്കുകളിലേയും അക്കൗണ്ടുകള്‍ അവസാനിപ്പിച്ച് സെപ്റ്റംബര്‍ 20നകം ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനും നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഡെപ്യൂട്ടി സെക്രട്ടറിയെ അറിയിക്കാനും വകുപ്പുകൾക്ക് നിര്‍ദ്ദേശം നല്‍കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ബാങ്കുകളില്‍ ഇനി നിക്ഷേപം നടത്തരുതെന്നും അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, പൊതു മേഖല സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സര്‍വകലാ ശാലകള്‍, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാവുക. എന്നാൽ ജീവനക്കാരുടെ ശമ്പള അക്കൗണ്ടുകളെയോ പെൻഷൻകാരുടെ അക്കൗണ്ടുകളെയോ ഈ നീക്കം ബാധിക്കില്ലെന്നാണ് റിപ്പോർട്ട്.


Read Also: സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി


ആരോപണങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതും പ്രശ്ന പരിഹാരത്തിനായി ശ്രമിക്കാത്തതുമാണ് അക്കൗണ്ടുകള്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്ന് സര്‍ക്കാര്‍ പറഞ്ഞു. 187 കോടി രൂപയുടെ അനധികൃത ഇടപാടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 88.62 കോടി രൂപ ഐടി കമ്പനികളുടെയും ഹൈദരാബാദിലെ ഒരു സഹകരണ ബാങ്കിന്റെയും അക്കൗണ്ടുകളിലേക്കാണ് ട്രാൻസ്ഫർ ചെയ്തിരിക്കുന്നതുമെന്ന് ഉത്തരവിൽ പറയുന്നു.


കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡും (കെഐഎഡിബി) കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും (കെഎസ്‌പിസിബി) പിഎൻബിയുമായി നടത്തിയ നിക്ഷേപത്തിലെ ക്രമക്കേടുകൾ കണക്കിലെടുത്താണ് രണ്ട് ബാങ്കുകളുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് സർക്കുലറിൽ പറയുന്നു. ഈ കേസ് കോടതികളില്‍ തീര്‍പ്പായിട്ടില്ലെന്നും തുക ഇനിയും കണ്ടെത്താനുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.


Read Also: സംസ്ഥനത്ത് ഇന്നും തീവ്ര മഴ; 2 ജില്ലകളിൽ യെല്ലോ അലർട്ട്, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്!


അതേസമയം വിഷയങ്ങള്‍ കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് സംസ്ഥാന സര്‍ക്കാരിന്റെ തിടുക്കത്തിലുളള തീരുമാനമെന്ന് അപാസ് അഡൈ്വസറിയുടെ മാനേജിംഗ് പാര്‍ട്‌നര്‍ അശ്വിന്‍ പരേഖ് പറഞ്ഞു.


അഴിമതികളെയും ക്രമക്കേടുകളെയും കുറിച്ചുള്ള ആരോപണങ്ങള്‍ കോടതി പരിശോധിക്കേണ്ട കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അജണ്ട പോലുള്ള മറ്റു പല കാരണങ്ങളും ഇതിന് പിന്നിലുണ്ടായിരിക്കാം. എന്നാല്‍ ഈ രണ്ടു ബാങ്കുകളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അക്കൗണ്ടുകള്‍ പതിറ്റാണ്ടുകളായി കൈകാര്യം ചെയ്യുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ മാധ്യമമായ എന്‍ഡിറ്റിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.