ബംഗളൂരു: കോറോണ വൈറസ് രാജ്യമെമ്പാടും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ lock down കൂടി പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായവര്‍ക്ക് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് കർണാടക സർക്കാർ രംഗത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

1,600 കോടിയുടെ ദുരിതാശ്വാസ പാക്കേജാണ് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ പ്രഖ്യാപിച്ചത്.  കര്‍ഷകര്‍, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, കൈത്തറി നെയ്ത്തുകാര്‍, പുഷ്പകൃഷി നടത്തുന്നവര്‍, അലക്കുകാര്‍, ബാര്‍ബര്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്ക് ഈ പാക്കേജ് ഗുണം ചെയ്യും.  ഈ പാക്കേജ് കോറോണ ഫിനാൻഷ്യൽ പാക്കേജ് എന്ന പേരിൽ സർക്കാർ പുരുത്തിറക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.  


Also read: തലയ്ക്ക് 12 ലക്ഷം വിലയിട്ടിരുന്ന ഭീകരൻ റിയാസ് നായിക്കുവിനെ സൈന്യം വധിച്ചു  


പുഷ്പകൃഷിക്കാര്‍ക്ക് ഹെക്ടറിന് 25,000 രൂപയുടെ ധനസഹായം ലഭിക്കും. ബാര്‍ബര്‍മാര്‍ക്കും അലക്കുതൊഴിലാളികള്‍ക്കും ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ക്കും 5,000 രൂപ വീതം ഒറ്റത്തവണ നഷ്ടപരിഹാരമായി ലഭിക്കും.


Also read: കേരളം കണ്ട ഏറ്റവും ധിക്കാരിയായ മുഖ്യമന്ത്രിയാണ് പിണറായി: കെ. മുരളീധരൻ 


നിര്‍മാണ തൊഴിലാളികള്‍ക്ക് നേരത്തെ ലഭിച്ച 2,000 രൂപക്ക് പുറമെ 3,000 രൂപ കൂടി ലഭിക്കും. കോറോണ കര്‍ഷകരെ മാത്രമല്ല നഗരപ്രദേശങ്ങളില്‍ സേവനമനുഷ്ടിക്കുന്ന അലക്കുകാര്‍, ബാര്‍ബര്‍മാര്‍ എന്നിവരേയും ബാധിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  


കൈത്തറി തൊഴിലാളികള്‍ക്ക് 2000 രൂപ വീതം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുമെന്നും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് രണ്ട് മാസത്തെ വൈദ്യുതി ബില്ല് എഴുതിതള്ളുമെന്നും വന്‍കിട വ്യവസായങ്ങളുടെ വൈദ്യുതി ബില്ലുകള്‍ രണ്ടു മാസത്തേക്ക് മാറ്റിവെയ്ക്കുമെന്നും പാക്കേജില്‍ വ്യക്തമാക്കുന്നു.