ജമ്മുകശ്മീർ: വീരമൃത്യു വരിച്ച ജാവാന്മാരുടെ ജീവന് കണക്ക് പറഞ്ഞ് ഇന്ത്യൻ സൈന്യം. തലയ്ക്ക് 12 ലക്ഷം രൂപ വിലയിട്ടിരുന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ റിയാസ് നായിക്കൂവിനെ സൈന്യം വധിച്ചു.
മണിക്കൂറുകള്‍ നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് നായിക്കൂവിനെ സുരക്ഷാ സേന വധിച്ചത്. 2017 ൽ സര്‍ക്കാര്‍ പുറത്തു വിട്ട കൊടുംഭീകരരുടെ പട്ടികയില്‍ റിയാസ് നായ്ക്കൂവും ഉള്‍പ്പെട്ടിരുന്നു.
നേരത്തെ പുൽവാമ ജില്ലയിലെ അവന്തിപോറയുടെ തെക്കൻ പ്രദേശത്ത് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. അവന്തിപോറയിലെ സുരക്ഷാ സേന പംപോറിനെ വളഞ്ഞിട്ടുണ്ട്. അവിടെ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന് സൈന്യത്തിന് സംശയം ഉണ്ട്. വെടിവയ്പ്പ് ഇപ്പോഴും നടക്കുന്നുവെന്നാണ് റിപ്പോർട്ട്.
Also read: കേരളം കണ്ട ഏറ്റവും ധിക്കാരിയായ മുഖ്യമന്ത്രിയാണ് പിണറായി: കെ. മുരളീധരൻ
തീവ്രവാദികൾ അവിടെ ഒളിച്ചിരിപ്പുണ്ടെന്ന് ലഭിച്ച വിവരമനുസരിച്ച്, സൈന്യത്തിന്റെ 50RR, സിആർപിഎഫിന്റെ 185BN, ഒരു സംഘം പോലീസും സംയുക്തമായിട്ടാണ് പംപോറിലെ ഷഹാരി പ്രദേശം വളഞ്ഞു തിരച്ചിൽ ആരംഭിച്ചത്. ഈ തിരച്ചിൽ നടക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു.
അതേസമയം അവന്തിപോറയിലെ ബെഗ്‌പോറ പ്രദേശത്ത് തിരച്ചിൽ പ്രവർത്തനം നടക്കുന്നു. 4 ദിവസത്തിനുള്ളിൽ ബെഗ്പോറയിൽ നടക്കുന്ന അഞ്ചാമത്തെ ഏറ്റുമുട്ടലാണിത്. മറുവശത്ത് ബാലക്കോട്ടിൽ പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു. അതിർത്തിക്കപ്പുറത്ത് നിന്ന് വെടിവയ്പ്പ് നടക്കുന്നുണ്ട് ഇതിന് ഇന്ത്യൻ സൈന്യം ഉചിതമായ മറുപടി നൽകുന്നുണ്ട്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റിയാസ് നായിക്കൂവിന്റെ ജന്മദേശമായ ബെയ്ഗപ്പോറയില്‍ സുരക്ഷാ സേന നടത്തിയ തിരച്ചിലില്‍ റിയാസ് നായിക്കൂവിന്റെ ഒളിസങ്കേതം വളഞ്ഞ് സൈന്യം ഇയാളെ വധിക്കുകയായിരുന്നു. പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ ശനിയാഴ്ച സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. കൂടാതെ ഈ ഏറ്റുമുട്ടലിൽ ഒരു സൈനിക കേണൽ, മേജർ എന്നിവരുൾപ്പെടെ 5 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഇതിനുശേഷം തിങ്കളാഴ്ച ഹന്ദ്വാരയിൽ ഒരു സിആർപിഎഫ് പട്രോളിംഗ് സംഘത്തെ തീവ്രവാദികൾ ആക്രമിക്കുകയും അതിൽ 3 സിആർപിഎഫ് സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.