Karnataka Election: പശുക്കളെ കൊല്ലുന്നതിൽ എന്താണ് പ്രശ്നം? ഗോവധ നിരോധന നിയമം പിൻവലിക്കാനൊരുങ്ങി കർണ്ണാടക
Karnataka Minister Venkatesh Naik asks What is the problem with killing cows: കാളകളെ അറവുശാലകളിൽ കൊണ്ടുപോയി കൊല്ലാമെങ്കിൽ പശുക്കളെ കൊല്ലുന്നതിൽ എന്താണ് പ്രശനമെന്നാണ് അദ്ദേഹം ചോദിച്ചത്.
ബെംഗളൂരു: ഗോവധ നിരോധന നിയമ ഭേദഗതി പിൻവലിക്കാനുള്ള നീക്കവുമായി കർണ്ണാടക സർക്കാർ. അറവുശാലകളിൽ കൊണ്ടുപോയി കാളകളെ കൊല്ലാമെങ്കിൽ പശുക്കളെ കൊല്ലുന്നതിൽ എന്താണ് പ്രശനമെന്നാണ് കർണാടക മൃഗസംരക്ഷണ മന്ത്രി കെ.വെങ്കിടേഷ് ചോദിച്ചത്.
ഭേദഗതി പിൻവലിക്കുന്നത് സംബന്ധിച്ച് മന്ത്രി സൂചന നൽകിയത് മൈസൂരിൽ നടന്ന വാർത്താസമ്മേളനത്തിലാണ്. ഗോവധ നിരോധന നിയമ ഭേദഗതി കർണാടക സർക്കാർ പിൻവലിച്ചേക്കും. 2020ല്‍ ബിജെപി സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതി കർഷക വിരുദ്ധമെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. കാളകളെ അറവുശാലകളിൽ കൊണ്ടുപോയി കൊല്ലാമെങ്കിൽ പശുക്കളെ കൊല്ലുന്നതിൽ പ്രശ്നമെന്താണെന്ന് കർണാടക മൃഗസംരക്ഷണ മന്ത്രി കെ.വെങ്കിടേഷ് ചോദിച്ചു.
ALSO READ: 288 അല്ല, ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 275 ആണെന്ന് ഒഡീഷ ചീഫ് സെക്രട്ടറി
ചത്ത പശുക്കളെ കുഴിച്ചിടാൻ കർഷകർ ബുദ്ധിമുട്ടുകയാണെന്നും. പ്രായമായ പശുക്കളെ എന്ത് ചെയ്യും എന്ന ആശങ്കയിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാരമായ രോഗമുള്ളതോ, 13 വയസ്സ് പൂർത്തിയായതോ ആയ കാളകളെ മാത്രമേ മാംസാവശ്യത്തിനായി കൊല്ലാൻ പാടുള്ളൂവെന്നാണ് 2020ല്‍ ബിജെപി സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതി.
കൂടാതെ ഈ നിയമപ്രകാരം പശുക്കളെയും കാളകളെയും വിൽക്കുന്നതും വാങ്ങുന്നതും എല്ലാം നിരോധിച്ചിരുന്നു. നിയമം ലംഘിക്കുന്നവർക്ക് 5–7 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ഈടാക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. 2021 ജനുവരിയിലാണ് നിയമം പ്രാബല്യത്തിൽ വന്നത്.
ഇത്തരമൊരു നിയമം പ്രാഭല്യത്തിൽ കൊണ്ടു വന്നപ്പോൾ അന്ന് പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ് ശക്തമായി എതിർത്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ബിജെപി സർക്കാർ കൊണ്ടുവന്ന ജനവിരുദ്ധ നിയമങ്ങളെല്ലാം തിരുത്തുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു നീക്കം.
അതേസമയം തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച അഞ്ചു വാഗ്ദാനങ്ങള്‍ക്കും അംഗീകാരം നല്‍കി കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍. ഈ വര്‍ഷം തന്നെ പദ്ധതികള്‍ നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കി. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് മന്ത്രിസഭായോഗത്തിനു പിന്നാലെ ഇക്കാര്യം അറിയിച്ചത്.
കോൺഗ്രസ് പ്രഖ്യാപിച്ച അഞ്ചു തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഇവയൊക്കെയാണ്
1. ഗൃഹ ജ്യോതി: എല്ലാ വീട്ടിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യം
2. ഗൃഹ ലക്ഷ്മി: എല്ലാ കുടുംബനാഥകൾക്കും മാസം തോറും 2000 രൂപ
3. അന്ന ഭാഗ്യ: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് 10 കിലോ സൗജന്യ അരി
4. യുവനിധി: ബിരുദധാരികളായ യുവാക്കൾക്ക് രണ്ടു വർഷത്തേക്ക് മാസം തോറും 3000 രൂപ; തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് 1500 രൂപ (ഈ ആനുകൂല്യം 18 മുതല്‍ 25 വരെ വയസ്സുള്ളവർക്ക് മാത്രം)
5. ഉചിത പ്രയാണ: സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...