മുംബൈ: കര്‍ണാടക സ്പീക്കര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ച് വിമത എംഎല്‍എമാര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്പീക്കര്‍ മനപ്പൂര്‍വം രാജി സ്വീകരിക്കുന്നില്ലെന്നാണ് എംഎല്‍എമാരുടെ പരാതി. ഹര്‍ജി നാളെ പരിഗണിക്കും. 


അതിനിടെ സർക്കാർ രൂപീകരിയ്ക്കാനുള്ള ശ്രമങ്ങളുമായി ബിജെപി മുന്നോട്ടു നീങ്ങുകയാണ്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട്, വിധാന്‍ സൗധയ്ക്ക് മുന്‍പില്‍ യദ്യൂരപ്പയുടെ നേതൃത്വത്തിൽ ധര്‍ണ്ണ നടത്തിയിരുന്നു. 


ഗവർണറെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി, കുമാരസ്വാമി സർക്കാറിനെ താഴെയിറക്കാനുള്ള ശ്രമം ബിജെപി തുടരുകയാണ്. അതിനുമുന്നോടിയായി ബിജെപി നേതാക്കള്‍ യദ്യൂരപ്പയുടെ നേതൃത്വത്തിൽ ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ടിരുന്നു.