Karnataka Rain: കനത്ത മഴ കര്‍ണാടകയില്‍  ജന ജീവിതം ദുസ്സഹമാക്കിയിരിയ്ക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് റോഡുകളിലും ബൈലെയ്‌നുകളിലും വെള്ളം ഇറങ്ങാത്തതിനാൽ നഗരവാസികള്‍ രൂക്ഷമായ വെള്ളക്കെട്ടിന്‍റെ ആഘാതം നേരിടുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബെംഗളൂരുവിലെ നിരവധി ജനവാസ കേന്ദ്രങ്ങൾ വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് സ്കൂളുകള്‍ക്ക് അവധി നല്‍കിയിരിയ്ക്കുകയാണ്. ഒരാഴ്ചയോളം ജനജീവിതം താറുമാറാക്കിയ പേമാരിയുടെ അനന്തരഫലങ്ങളിൽ നിന്ന് നഗരം കരകയറുന്നതിനിടെ സംസ്ഥാന IT മന്തി  സോഫ്റ്റ്‌വെയർ കമ്പനി അധികൃതരുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച വൈകിട്ടാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിയ്ക്കുന്നത്.


Also Read:  Karnataka Rain: കര്‍ണാടകയില്‍ കനത്ത മഴ, ജനവാസ മേഖലകൾ വെള്ളത്തില്‍, ഗതാഗതം താറുമാറായി


മഴയിൽ നഗരത്തിലുണ്ടായ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചിരിയ്ക്കുന്നത്.  IT കമ്പനികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ടെന്ന് ഇതിനോടകം മന്ത്രി അറിയിച്ചിട്ടുണ്ട്.   


ITകമ്പനികൾ തങ്ങളുടെ  ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരിയ്ക്കുകയാണ്.


Also Read: Landslide: കോഴിക്കോട് മറിപ്പുഴ വനത്തിൽ ഉരുൾപൊട്ടി; മലയുടെ ഒരുഭാ​ഗം ഇടിഞ്ഞുതാഴ്ന്നു


കനത്ത മഴയും ദുരിതവും വ്യാപകമായതോടെ സംസ്ഥാനത്തെ നിരവധി ജില്ലകളില്‍ സ്‌കൂളുകളും കോളേജുകളും അടഞ്ഞു കിടക്കുകയാണ്. ആഴ്ചയിലധികമായി തോരാതെ പെയ്യുന്ന മഴ കനത്ത നാശമാണ് സംസ്ഥാനത്ത് വരുത്തിയിരിയ്ക്കുന്നത്. കനത്ത മഴയിൽ ബെംഗളൂരുവിലെ ഒട്ടു മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. മിക്ക ഹൈവേകളും വെള്ളത്തിനടിയിലാവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തിരിയ്ക്കുകയാണ്. 


അതേസമയം, പ്രതിസന്ധി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി രംഗത്തുണ്ട്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. രക്ഷാപ്രവര്‍ത്തനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍ നല്‍കിവരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു. 


നഗരത്തിലെ സിവിൽ ബോഡി ബിബിഎംപിയും ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ട്. 1533 എന്ന ടോൾ ഫ്രീ നമ്പറും മഴ ഹെൽപ്പ് ലൈനായി പ്രവർത്തിക്കും. ബിബിഎംപിക്ക് 24×7 ഹെൽപ്പ്‌ലൈനും (2266 0000), വാട്ട്‌സ്ആപ്പ് ഹെൽപ്പ്‌ലൈനും (94806 85700) സോണൽ ഹെൽപ്പ്‌ലൈൻ നമ്പറുകളും ഉണ്ട്. 


ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നല്‍കുന്ന (Indian Meteorological Department (IMD) മുന്നറിയിപ്പ് അനുസരിച്ച്  സെപ്റ്റംബര്‍ 11 വരെ സംസ്ഥാനത്തുടനീളം  ഇടിയോട് കൂടിയ കനത്ത മഴയുണ്ടാകും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.