Landslide: കോഴിക്കോട് മറിപ്പുഴ വനത്തിൽ ഉരുൾപൊട്ടി; മലയുടെ ഒരുഭാ​ഗം ഇടിഞ്ഞുതാഴ്ന്നു

Landslides: മലയിടിഞ്ഞ് വീണ് പുഴയിൽ മണ്ണ് അടിഞ്ഞുകൂടിയതിനാൽ പുഴയുടെ ഒഴുക്ക് തടസ്സപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Sep 7, 2022, 09:20 AM IST
  • വിജനമായ മലയിലാണ് മണ്ണിടിച്ചിലുണ്ടായത്
  • പുഴയിൽ മണ്ണ് അടിഞ്ഞുകൂടിയതിനാൽ പുഴ ​ഗതിമാറിയൊഴുകാൻ സാധ്യതയുണ്ടെന്നും ജാ​ഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്
  • മലവെള്ളപ്പാച്ചിൽ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് തീരവാസികൾ
Landslide: കോഴിക്കോട് മറിപ്പുഴ വനത്തിൽ ഉരുൾപൊട്ടി; മലയുടെ ഒരുഭാ​ഗം ഇടിഞ്ഞുതാഴ്ന്നു

കോഴിക്കോട്: തിരുവമ്പാടി മുത്തപ്പൻപുഴ മേലേ മറിപ്പുഴ വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. മലയിടിഞ്ഞ് താഴ്ന്നു. മലയിടിച്ചിലിനെ തുടർന്ന് മരങ്ങൾ വ്യാപകമായി കടപുഴകി വീണു. മലയുടെ ഒരു ഭാ​ഗം ഇടിഞ്ഞ് മറിപ്പുഴയിലേക്ക് പതിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മലയിടിച്ചിൽ ഉണ്ടായത്. മലയിടിഞ്ഞ് വീണ് പുഴയിൽ മണ്ണ് അടിഞ്ഞുകൂടിയതിനാൽ പുഴയുടെ ഒഴുക്ക് തടസ്സപ്പെട്ടു.

വിജനമായ മലയിലാണ് മണ്ണിടിച്ചിലുണ്ടായത്. ആളപായം ഇല്ല. പുഴയിൽ മണ്ണ് അടിഞ്ഞുകൂടിയതിനാൽ പുഴ ​ഗതിമാറിയൊഴുകാൻ സാധ്യതയുണ്ടെന്നും ജാ​ഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. ഇരുവഞ്ഞിപ്പുഴയുടെ ഉദ്ഭവസ്ഥലമായ വെള്ളരിമലയുടെ വൃഷ്ടിപ്രദേശമാണിത്. മലവെള്ളപ്പാച്ചിൽ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് തീരവാസികൾ. മുക്കത്തുനിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി. തീരവാസികൾ ജാഗ്രത പാലിക്കണമെന്ന്‌ അധികൃതർ അറിയിച്ചു. ശക്തമായ മഴയ്ക്ക് പിന്നാലെയാണ് മലയിടിച്ചിലുണ്ടായത്.

സംസ്ഥാനത്ത് മഴ അതിതീവ്രമാകും; റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണത്തിന്‍റെ ആഘോഷങ്ങളിലേക്ക് കടക്കവെ സംസ്ഥാനത്തെ മഴ സാഹചര്യം മലയാളികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയ്ക്ക് ശമനമുണ്ടായിരുന്നുവെങ്കിൽ ഇന്നുമുതൽ സംസ്ഥാനത്ത് മഴ അതിതീവ്രമാകും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ഇക്കുറി ഓണത്തിന് മഴ വലിയ വെല്ലുവിളിയായി മാറിയേക്കുമെന്നാണ് റിപ്പോർട്ട്. കോമറിൻ മേഖലക്ക് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് കേരളത്തിലെ മഴ സാഹചര്യം രൂക്ഷമാക്കുന്നതെന്നും അതുകൊണ്ടുതന്നെ  കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നാല് ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്രാട ദിനമായ നാളെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണ നാളിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തൃശൂർ,പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള തീരങ്ങളിൽ നിന്നും സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 8 വരെയും ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും  സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 9 വരെയും കർണാടക തീരങ്ങളിൽ നിന്നും  സെപ്റ്റംബർ 8, 9 തീയതികളിൽ  മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  കേരള തീരത്തു നിന്നും സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 8 വരെയും ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 9 വരെയും കർണാടക തീരങ്ങളിൽ നിന്നും  സെപ്റ്റംബർ 8, 9 തീയതികളിലും മണിക്കൂറിൽ  40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News