ബെം​ഗളൂരു: കർണ്ണാടകയിൽ വിദ്യാർത്ഥികൾക്ക നേരെ വർ​ഗീയ പരാമർശം നടത്തിയ പേരിൽ അധ്യാപകയ്ക്കെതിരെ നടപടി എടുത്തു. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറുടെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്. ഇവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ശിവമോഗയിലെ ടിപ്പു നഗറിലെ സ്‌കൂളിലെ അഞ്ചാം ക്ലാസിലെ മുസ്ലീം വിദ്യാർഥികളോട് അധ്യാപികയായ മഞ്ജുള ദേവി വർ​ഗീയ പരമർശം നടത്തിയെന്നാണ് ആരോപണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

 കുട്ടികളോട് ദേഷ്യപ്പെടുന്നതിനിടയിൽ ഇത് നിങ്ങളുടെ രാജ്യം അല്ലെന്നും ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും പാക്കിസ്ഥാനിലേക്ക് പോകൂ എന്നുമാണ് ടീച്ചർ ആവശ്യപ്പെട്ടത്. ശിവമോഗ ജെഡി(എസ്) നേതാവ് എ നസ്‌റുല്ലയുടെ പരാതിയെ തുടർന്നാണ് ഇവർക്കെതിരെ വകുപ്പ് നടപടി സ്വീകരിച്ചത്. കർണാടക സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് ഒരു അധ്യാപികയെ സ്ഥലം മാറ്റുകയും അവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. 


ALSO READ: 'ആദ്യമായല്ല അവർ സനാതന ധർമ്മത്തെ അപമാനിക്കുന്നത്': ഉദയനിധി സ്റ്റാലിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ


ഡിപ്പാർട്ട്‌മെന്റൽ അന്വേഷണത്തിന് വിധേയമായാണ് അധ്യാപകനെ സ്ഥലം മാറ്റിയതെന്ന് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (ശിവമോഗ) പരമേശ്വരപ്പ സിആർ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. അതേസമയം ആരോപണങ്ങൾ അധ്യാപക നിഷേധിച്ചിരിക്കുകയാണ്. ക്ലാസ്സിൽ അനിയന്ത്രിതമായി പെരുമാറുകയും തന്നോട് ബഹുമാനം കാണിക്കാതിരിക്കുകയും ചെയ്തതിനാൽ വിദ്യാർത്ഥികളെ ശാസിക്കുകയായിരുന്നെന്നാണ് അധ്യാപിക പറയുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.