നിയന്ത്രണം കടുപ്പിച്ച് കർണാടക; ഇനി മാസ്ക് നിർബന്ധം
കോവിഡ് വ്യാപനം കൂടുന്നതിനാൽ കർണാടകയിൽ ഒരിടവേളയ്ക്ക് ശേഷം മാസ്ക് നിർബന്ധമാക്കി
കർണാടക : കോവിഡിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു . കോവിഡ് വ്യാപനം കൂടുന്നതിനാൽ കർണാടകയിൽ ഒരിടവേളയ്ക്ക് ശേഷം മാസ്ക് നിർബന്ധമാക്കി . അനാവശ്യ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്ന് നിർദേശം നൽകി .
പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കണം.ജനങ്ങൾ കോവിഡ് പ്രതിരോധമാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട് . രാജ്യത്ത് വീണ്ടും കോവിഡ് വർധിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ യോഗം വിളിച്ചിരുന്നു . മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുടെ നേതൃത്വത്തിലായിരുന്നു അടിയന്തര യോഗം വിളിച്ചത് .
കർണാടകയിൽ ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തൽ . മറ്റ് സംസ്ഥാനങ്ങളിൽ രോഗബാധ ഉയരുന്നത് കണക്കിലെടുത്ത് മുൻകരുതൽ നടപടിയായാണ് മാസ്ക് നിർബന്ധമാക്കുന്നത് . രോഗവ്യാപനം കണക്കിലെടുത്ത് ഡൽഹിയിലും തമിഴ്നാട്ടിലും മാസ്ക് നിർബന്ധമാക്കി . രാജ്യത്ത് ആശങ്കയായി ടിപിആറും ഉയരുകയാണ് . ഈ സാഹചര്യത്തിൽ രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രി ബുധനാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...