കര്`നാടകം`: തിങ്കളാഴ്ച സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് യെദ്ദ്യൂരപ്പ
29ന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്ദ്യൂരപ്പ.
ബംഗളൂരു: 29ന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്ദ്യൂരപ്പ.
വികസനോന്മുഖമായ ഒരു സര്‍ക്കാരാണ് അധികാരമേറ്റതെന്ന് ആറ് മാസത്തിനുള്ളില്‍ തെളിയിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടാതെ, കര്‍ഷകര്‍ക്ക് രണ്ട് ഗഡുക്കളായി 2000 രൂപ വീതം നല്‍കുമെന്ന് യെദ്ദ്യൂരപ്പ ആദ്യ തീരുമാനമായി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ യോജന പദ്ധതിയില്‍ നല്കുന്ന 6000 രൂപക്ക് പുറമേയാണിത്. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്ന പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്നും സംസ്ഥാനത്തെ കര്‍ഷകരുടെ അവസ്ഥ വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കാണ് യെദ്ദ്യൂരപ്പ കര്‍ണാടകയുടെ 19ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വിധാന്‍ സൗധയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാലയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ഇത് നാലാം തവണയാണ് യെദ്ദ്യൂരപ്പ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ബംഗളൂരുവില്‍ ബിജെപി എംഎല്‍എമാരുടെ യോഗം നടന്നിരുന്നു. യോഗത്തില്‍ ബിജെപിയ്ക്ക് ജനങ്ങള്‍ നല്‍കിവരുന്ന വന്‍ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
2018 മെയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 105 സീറ്റാണ് ബിജെപി നേടിയത്. തുടര്‍ന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി, യെദ്ദ്യൂരപ്പയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സര്‍ക്കാര്‍ വെറും 6 ദിവസമാണ് അധികാരത്തിലിരുന്നത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ അദ്ദേഹം രാജി വയ്ക്കുകയായിരുന്നു.
എന്നാല്‍, ഇത്തവണയും അധികാരം നിലനിര്‍ത്തുക എളുപ്പമാവില്ല യെദ്ദ്യൂരപ്പയ്ക്ക്. കാരണം, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്തവര്‍ എത്രകാലം ഒപ്പമുണ്ടാകും എന്ന് പറയാന്‍ പറ്റില്ല. കൂടാതെ, ഒപ്പമുള്ളവരേയും വന്നുചേര്‍ന്നവരേയും അധികാരം നല്‍കി തൃപ്തിപ്പെടുത്തുകയും വേണം. നിലവിലെ സാഹചര്യത്തില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാരിനെ സൃഷ്ടിക്കാന്‍ യെദ്യൂരപ്പയ്ക്ക് ആകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നടത്തുന്ന വിലയിരുത്തല്‍.