കർണാടക:  മന്ത്രി കമ്മീഷൻ ആവശ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കർണ്ണാടകയിൽ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രാജിക്കില്ലെന്ന് മന്ത്രി. ക്യാബിനറ്റ് പദവിയുള്ള മന്ത്രി കെ.എസ് ഈശ്വരപ്പയാണ് നിലപാട് വ്യക്തമാക്കിയത്. 40% ക കമ്മീഷൻ മന്ത്രി ആവശ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് 37കാരനായ കരാറുകാരൻ ഉഡുപ്പിയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്തത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

കർണാടകയിലെ ഹിൻഡാൽഗ ഗ്രാമത്തിൽ ഉത്സവത്തിനു മുന്നോടിയായി ഏറ്റെടുത്ത സിവിൽ വർക്കുകളുടെ ഫണ്ട് അനുവദിക്കാനാണ് മന്ത്രി കമ്മീഷൻ ആവശ്യപ്പെട്ടത്.കരാറുകാരന്റെ ആത്മഹത്യയിൽ അന്വേഷണം ആരംഭിച്ചെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടിയുണ്ടാവുമെന്നും കർണാടക ആഭ്യ‌ന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രതികരിച്ചു. 


ALSO READ : UGC Exam Guideline For Universitys: ഒന്നാം വർഷ ഡിഗ്രി പ്രവേശനം സെപ്റ്റംബർ 30-നകം പൂർത്തിയാക്കണം, പരീക്ഷകൾ വേഗത്തിൽ യുജിസിയുടെ പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ


ഉഡുപ്പിയിലെ ലോഡ്ജിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് 37കാരനായ സന്തോഷ് പാട്ടീൽ എന്ന കരാറു ജോലിക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പഞ്ചായത്തിലെ ജോലിക്കായി ഗ്രാമവികസന വകുപ്പ് അനുവദിച്ച നാലുകോടി രൂപയുടെ ബില്ല് മാറാൻ  മന്ത്രിയും മന്ത്രിയുടെ അനുയായികളും കമ്മീഷൻ ആവശ്യപ്പെട്ടെന്നാണ് സന്തോഷിന്റെ ആരോപണം. 


ഈശ്വരപ്പ മാത്രമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് സുഹൃത്തുക്കൾക്കും കർണാടകാ സർക്കാരിലെ ഉന്നതർക്കും സന്തോഷ് അയച്ച സന്ദേശത്തിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ,മുൻ മുഖ്യമന്ത്രി യെദിയൂരപ്പ എന്നിവരോട് തന്റെ ഭാര്യയെയും മക്കളെയും രക്ഷിക്കണമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. 


ALSO READ : മാംസാഹാരത്തെ ചൊല്ലി തർക്കം; ജെഎൻയുവിലെ സംഘർഷത്തിൽ വിദ്യാർഥികൾക്ക് പരിക്ക്


കെ.എസ് ഈശ്വരപ്പയ്ക്ക് പുറമേ മന്ത്രിയുടെ അനുയായികളായ രമേഷ്, ബസവരാജ് എന്നിവരെയും അറസ്റ്റ് ചെയ്യണമെന്ന് സന്തോഷ് പട്ടീലിന്റെ സഹോദരൻ  ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് പേർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.