സമ്പൂർണ മദ്യനിരോധനത്തിനൊരുങ്ങി കർണാടക സര്‍ക്കാര്‍
കർണാടകയിൽ സമ്പൂർണ മദ്യനിരോധനം നടപ്പാക്കാൻ സിദ്ധരാമയ്യ സർക്കാർ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പടിക്കലെത്തിയ സാഹചര്യത്തിൽ സ്ത്രീവോട്ടുകൾ ലക്ഷ്യമിട്ടാണ് കോൺഗ്രസ് സർക്കാരിന്റെ ഈ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്.
ബംഗളൂരു: കർണാടകയിൽ സമ്പൂർണ മദ്യനിരോധനം നടപ്പാക്കാൻ സിദ്ധരാമയ്യ സർക്കാർ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പടിക്കലെത്തിയ സാഹചര്യത്തിൽ സ്ത്രീവോട്ടുകൾ ലക്ഷ്യമിട്ടാണ് കോൺഗ്രസ് സർക്കാരിന്റെ ഈ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്.
നേരത്തെ, ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാർ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയിരുന്നു. ബിഹാറിൽ ഇത് വിജയിച്ച സാഹചര്യത്തിലാണ് കർണാടക സർക്കാരും സമ്പൂർണ മദ്യനിരോധനം നടപ്പാക്കാൻ ആലോചിക്കുന്നത്.
മദ്യനിരോധനത്തിന്റെ വിവിധ വശങ്ങൾ പഠിക്കാൻ 20 അംഗ ഉദ്യോഗസ്ഥസംഘത്തെ കർണാടക സര്‍ക്കാര്‍ ബിഹാറിലേക്ക് അയച്ചതായാണ് റിപ്പോർട്ട്. മദ്യനിരോധനംകൊണ്ട് വീടുകളിലെ സാമ്പത്തികസ്ഥിതി, കുടുംബാന്തരീക്ഷം, ആരോഗ്യം, സ്ത്രീസുരക്ഷ, ക്രമസമാധാനം, സാമൂഹ്യസുരക്ഷ എന്നിവയിലുള്ള പുരോഗതി സംഘം പഠനവിധേയമാക്കും. ഈ സംഘം നല്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ അന്തിമ തീരുമാനമെടുക്കുക.