New Delhi: മുഖം മിനുക്കി രാജ്യ തലസ്ഥാനം. പഴമയുടെ പ്രൗഢിയെ പിന്തള്ളി പുതുമയുടെ ആഡംബരത്തിലേയ്ക്ക് തലസ്ഥാനം നീങ്ങുകയാണ്. ഇതിന്‍റെ ഭാഗമായി രാജ്യതലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ രാജ്പഥിന്‍റെ  പുതിയ നാമകരണം ഇന്ന്  നടക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

സെൻട്രൽ വിസ്ത പദ്ധതിയുടെ  ഭാഗമായാണ്  അധികാരത്തിന്‍റെ  പ്രതീകമായ രാജ്പഥിന്‍റെ പേര് "കർത്തവ്യ പഥ് എന്നാക്കി മാറ്റുന്നത്.  


Also Read:  Central Vista : മുഖം മിനുക്കി സെൻട്രൽ വിസ്ത; കാണാം ചിത്രങ്ങൾ


വ്യാഴാഴ്ച സെപ്റ്റംബര്‍ 8 ന്  വൈകീട്ട് ഏഴിന് ഇന്ത്യാ ഗേറ്റിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി കർത്തവ്യ പഥ് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ സ്വതന്ത്ര സമരത്തിൽ ബൃഹത്തായ സംഭാവനകൾ നൽകിയ നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ വിശാലകായ പ്രതിമയും ഇന്ന്  പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. ഇന്ത്യ ഗേറ്റിലാണ് ചടങ്ങുകൾ നടക്കുക. 


Also Read:  Rajpath : രാജ്പഥിന്റെ പേരും മാറ്റും; പേരുമാറ്റം അടിമത്തതിന്റെ അവസാന ശേഷിപ്പ് ഇല്ലാതാക്കാൻ


ബ്രിട്ടീഷ് അടിമത്ത കാലത്ത്  രാജ്പഥ് അധികാരത്തിന്‍റെ  പ്രതീകമായിരുന്ന ആ സ്ഥിതിയില്‍നിന്ന് പൊതു ഉടമസ്ഥതയുടെയും ശാക്തീകരണത്തിന്‍റെയും ഉദാഹരണമായ കർത്തവ്യ പാതയിലേക്കുള്ള മാറ്റത്തെയാണ് ഈ നീക്കം സൂചിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.


സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായാണ് രാജ്പഥിന്‍റെയും സമീപത്തെ പുൽത്തകിടിയുടെയും പേര് മാറ്റുന്നത്.  വിജയ്‌  ചൗക്ക് മുതൽ ഇന്ത്യ ഗേറ്റുവരെ നീളുന്ന പാതയാണ് ഇനി മുതല്‍ കർത്തവ്യ പഥ്  എന്നറിയപ്പെടുക.  


രാജ് പഥ് ഡല്‍ഹി യില്‍ ഏറ്റവും സന്ദർശക  തിരക്കേറിയ പ്രദേശങ്ങളില്‍ ഒന്നാണ്. സെൻട്രൽ അവന്യുവിന്‍റെ നവീകരണത്തിലൂടെ ഈ തിരക്കുകളിൽ കുറവ് വരുത്താൻ കഴിയുമെന്നാണ് പ്രാഥമിക കണക്കുക്കൂട്ടൽ. പുൽത്തകിടിയിൽ നിർമ്മിതമായ നവീകരിച്ച നടപ്പാതകൾ, പാർക്കിംഗ് സ്ഥലങ്ങള്‍, എക്സിബിഷൻ പാനലുകൾ തുടങ്ങിയ മികച്ച സൗകര്യങ്ങളാണ് ഇവിടെ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. ഖരമാലിന്യ സംസ്‌കരണം, മഴവെള്ള സംഭരണം, ഊർജ്ജ സംരക്ഷണം തുടങ്ങി   നൂതന സംവിധാനങ്ങളും ഉള്‍പ്പെടുന്നു.  


ദേശീയ പരിപാടികള്‍ ഏറെ നടക്കുന്ന സ്ഥലമായതിനാല്‍  പൊതു സഞ്ചാരത്തിന് വിലക്കുകൾ നിരന്തരമായി ഉണ്ടാകുന്ന സാഹചര്യത്തിലാണ് നവീകരണം എന്ന ആശയത്തിലേക്ക് കേന്ദ്ര സർക്കാർ നീങ്ങിയത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.