ചെന്നൈ: തമിഴ്‌നാട്ടിലെ (Tamil Nadu) കരൂരിൽ (Karur) പീഡനത്തിനിരയായി ആത്മഹത്യ (Suicide) ചെയ്ത 17കാരിയുടെ അധ്യാപകനും ജീവനൊടുക്കി. കരൂരിലെ സ്വകാര്യ സ്‌കൂളിൽ ഗണിതാധ്യാപകനായ ശരവണനാണ് ആത്മഹത്യ ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

താൻ തെറ്റൊന്നും ചെയ്യാതിരുന്നിട്ടും വിദ്യാർഥിയുടെ ആത്മഹത്യയെ തുടർന്ന് നിരന്തരമായി വേട്ടയാടപ്പെടുകയാണെന്ന് എഴുതിവെച്ചാണ് അധ്യാപകന്‍ ആത്മഹത്യ ചെയ്തത്. വിദ്യാർഥികളടക്കം തന്നെ സംശയിക്കുന്നു. തെറ്റ് ചെയ്യാതിരുന്നിട്ടും അവരുടെ മുഖത്ത് നോക്കാൻ നാണക്കേട് തോന്നുന്നു ശരവണൻ ആത്മഹത്യ കുറിപ്പിൽ പറയുന്നു.


Also Read: Rape Victim Suicide | പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു


അച്ഛന് സുഖമില്ലെന്ന് പറഞ്ഞാണ് ബുധനാഴ്ച ശരവണന്‍ സ്‌കൂളില്‍ നിന്ന് നേരത്തെ ഇറങ്ങിയത്. തുടര്‍ന്ന് തിരുച്ചിറപ്പള്ളിയിലെ ബന്ധുവീട്ടിലേക്കാണ് പോയത്. ഇവിടെ വച്ചാണ് ഇയാൾ ജീവനൊടുക്കിയത്. മുറിയില്‍ കയറി വാതിലടച്ച ശരവണൻ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാതിരുന്നതിനെ തുടർന്ന് വീട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നതോടെയാണ് ശരവണനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്നാണ് കുറിപ്പും കണ്ടെടുത്തത്. 


കഴിഞ്ഞ ശനിയാഴ്ചയാണ് വിദ്യാര്‍ഥിനിയായ 17-കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കരൂരിൽ പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്യുന്ന അവസാന പെണ്‍കുട്ടി താനാകണമെന്ന് കുറിപ്പ് എഴുതി വച്ചിട്ടാണ് പെൺകുട്ടി ജീവനൊടുക്കിയത്. താൻ ക്രൂരമായ പീഡനത്തിനിരയായെന്നും ആരാണ് പീഡിപ്പിച്ചതെന്ന് പറയാന്‍ കഴിയില്ലെന്നും പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു. 


Also Read: UP Pilibhit gangrape case | 35 പേര്‍ കസ്റ്റഡിയില്‍, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം


അതിനിടെ, 17-കാരിയുടെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വീഴ്ച വരുത്തിയതില്‍ പോലീസ് ഇന്‍സ്‌പെക്ടറെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. വെങ്കമേട് പോലീസ് ഇന്‍സ്‌പെക്ടര്‍ കണ്ണദാസനെയാണ് കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തത്. പെൺകുട്ടിയുടെ മരണത്തിന് ശേഷം കടുത്ത പ്രതിഷേധമാണ് ജില്ലയിലുണ്ടായത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.