അനധികൃത ഇരുമ്പയിര് കടത്തുകേസിൽ കാ‍ർവർ എംഎൽഎയും കോൺഗ്രസ് നേതാവുമായ സതീഷ് കൃഷ്ണ സെയിലിന് തടവ് ശിക്ഷ. ഓരോ കേസുകളിലും ഏഴ് വർഷം വീതം ആറ് കേസുകളിലായി 42 വർഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ബെം​ഗളൂരുവിലെ ജനപ്രതിനിധികളുടെ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജസ്റ്റിസ് സന്തോഷ് ​ഗജാനൻ ഭട്ടാണ് ശിക്ഷ വിധിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

​ഗൂഢാലോചന, വഞ്ചന, മോഷണം തുടങ്ങിയ വകുപ്പുകളിൽ ആറ് കേസുകളിലാണ് ശിക്ഷ. സതീഷ് കൃഷ്ണ  ഉൾപ്പെടെ ഏഴ് പേർക്കാണ് തടവ് ശിക്ഷ വിധിച്ചത്. പ്രതികളിൽ നിന്ന് 44.25 കോടി രൂപ പിഴയീടാക്കാനും ബെം​ഗളൂവിലെ പ്രത്യേക കോടതി ഉത്തരവിട്ടു.


Read Also: പി പി ദിവ്യയെ തൊടാതെ പോലീസ്; 11-ാം ദിവസവും സംരക്ഷണം


ശിക്ഷാ കാലയളവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് വ്യക്തമാക്കാത്ത സാഹചര്യത്തിൽ എംഎൽഎ 42 വർഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ഇതിനെതിരെ കോടതിയെ സമീപിക്കാനാണ് സതീഷ് സെയിലിന്റെ അഭിഭാഷകർ ഒരുങ്ങുന്നത്.  പ്രത്യേക കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ശിക്ഷാ കാലയളവ് കുറക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. 


അതേസമയം സതീഷ് കൃഷ്ണ സെയിലിനെ എം.എൽ.എ. സ്ഥാനത്തുനിന്ന് അയോഗ്യനാക്കാൻ നിയമസഭാ സ്പീക്കർ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. 


2009-10 കാലത്ത് ഉത്തര കന്നഡ ജില്ലയിലെ ബെളകെരെ തുറമുഖത്ത് വനംവകുപ്പ് പിടികൂടിയ അഞ്ചുലക്ഷം ടൺ ഇരുമ്പയിരിൽ 1.29 ടൺ ഇരുമ്പയിര് പ്രതികൾ ഉടമകളായ ആറ്‌ കമ്പനികൾ മോഷ്ടിച്ചുകൊണ്ടുപോയെന്നാണ് കേസ്. 2012 ഒക്ടോബർ 13-നാണ് സി.ബി.ഐ. കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതികളുടെ പേരിൽ ഒൻപത് കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.