കശ്മീര്‍ സംഘര്‍ഷം:മെഹ്ബൂബ മുഫ്തി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
കശ്മീരിലെ സംഘര്‍ഷ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ ഓഫീസില്‍ രാവിലെ 10.30 നാണ് കൂടിക്കാഴ്ച. നിലവിലെ സ്ഥിതിഗതികള്‍ അവര്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംങ് ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്തിയതിനു തൊട്ടുപിന്നാലെയാണ് മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
ന്യൂഡല്‍ഹി : കശ്മീരിലെ സംഘര്‍ഷ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ ഓഫീസില്‍ രാവിലെ 10.30 നാണ് കൂടിക്കാഴ്ച. നിലവിലെ സ്ഥിതിഗതികള്‍ അവര്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംങ് ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്തിയതിനു തൊട്ടുപിന്നാലെയാണ് മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
അമ്പത് ദിവസമായി തുടരുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചതോടെയാണ് മെഹബൂബ മുഫ്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. സംഘര്‍ഷം രൂക്ഷമായ മേഖലകളെ ഒഴിവാക്കി പരീക്ഷണാടിസ്ഥാനത്തില്‍ അഫ്സ്പ അടിയന്തരമായി പിന്‍വലിക്കണമെന്ന് മെഹബൂബ മുഫ്തി പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്താന്‍ വിഘടനവാദികളോടക്കം ചര്‍ച്ച നടത്തണമെന്ന ആവശ്യം മെഹബൂബ മുന്നോട്ട് വെക്കും
ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തിന് ശേഷം ആരംഭിച്ച സംഘര്‍ഷത്തിന് ഇനിയും അയവില്ലാത്തത് കേന്ദ്രത്തെയും, സംസ്ഥാനത്തെയും സമ്മര്‍ദ്ദത്തിലാഴ്ത്തുന്നുണ്ട്. സംഘര്‍ഷത്തില്‍ ഇതുവരെ 70 ഓളം പേര്‍കൊല്ലപ്പെടുകയും 10,000 ത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.