New Delhi: പീസാ വീട്ടിലെത്തിക്കാമെങ്കിൽ റേഷൻ എന്ത് കൊണ്ട് വീട്ടിലെത്തിച്ച് കൂടന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ (Kejriwal). ഡൽഗഹിയിൽ വെർച്യൽ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് ദിവസം മുൻപാണ് ഡൽഹിയിലെ റേഷൻ ഡോർ സ്റ്റെപ്പ് ഡെലിവറി സ്കീം കേന്ദ്ര സർക്കാർ തടഞ്ഞത്. ഇതിന് പിന്നാലെയാണ് ആരോപണവുമായി കെജരിവാൾ രംഗത്ത് വന്നത്. തങ്ങൾ റേഷൻ വിതരണത്തിനുള്ള അനുമതി എടുത്തില്ലെന്നായിരുന്നു കേന്ദ്രം ആരോപിച്ചത്. എന്നാൽ അഞ്ച് വട്ടമാണ് അനുമതി വാങ്ങിയത്-കെജരിവാൾ പറഞ്ഞു.


ALSO READ: സംസ്ഥാനത്ത് 40 വയസിന് മുകളിലുള്ള എല്ലാവർക്കും ജൂലയ് 15നകം Covid vaccine നൽകാൻ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ


നിയമപരമായി ഇത്തരം അനുമതികളുടെയൊന്നും ആവശ്യമില്ല. എങ്കിലും ഞങ്ങളത് പാലിച്ചെന്നും കെജരിവാൾ പറയുന്നു. പീസയും,ബർഗറും,സ്മാർട്ട് ഫോണും വരെ ഹോം ഡെലിവറി ചെയ്യാമെങ്കിൽ റേഷന് മാത്രമെന്താണ് പ്രത്യേകതയെന്നും അദ്ദേഹം ആവർത്തിച്ചു.


ALSO READ: COVID Vaccine സംസ്ഥാനത്ത് ഒരു കോടിയലധികം ഡോസുകൾ നൽകിയെന്ന് ആരോഗ്യ വകുപ്പ്


അതിരൂക്ഷമായ കോവിഡ് പ്രതിസന്ധിയിൽ നിന്നും ഡൽഹി മാറി വരുന്നതേയുള്ളു. നിയന്ത്രണങ്ങളിൽ കുറച്ചായി ഇളവുകൾ നടപ്പാക്കി വരികയാണ്. ഇതേസമയം ഡൽഹി സർക്കാരും കേന്ദ്രവും തമ്മിലുള്ള ശീതയുദ്ധത്തിനും കുറവില്ല.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.