Ministry of cooperation: പുതിയ സഹകരണ മന്ത്രാലയം രൂപീകരിച്ചതിൽ കേരളത്തിലടക്കം ശക്തമായ പ്രതിഷേധം
മന്ത്രിസഭാ പുനഃസംഘടനക്ക് തൊട്ടുമുമ്പാണ് പുതുതായി സഹകരണ മന്ത്രാലയം രൂപീകരിച്ചതായുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയത്.
തിരുവനന്തപുരം: കേന്ദ്രത്തിൽ പുതിയ സഹകരണ മന്ത്രാലയം രൂപീകരിച്ചതിൽ കേരളമടക്കം മിക്കവാറും സംസ്ഥാനങ്ങളിൽ നിന്ന് പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള സഹകരണ പ്രസ്ഥാനങ്ങളെ കൈപ്പിടിയിലാക്കാനാണ് കേന്ദ്ര നീക്കമെന്ന് സിപിഎം ആരോപിക്കുന്നു
സംസ്ഥാനങ്ങളോട് ആലോചിക്കാതെ സഹകരണ മന്ത്രാലയം രൂപീകരിച്ചത് ഭരണഘടന വിരുദ്ധമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.മന്ത്രിസഭാ പുനഃസംഘടനക്ക് തൊട്ടുമുമ്പാണ് പുതുതായി സഹകരണ മന്ത്രാലയം രൂപീകരിച്ചതായുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയത്.
രാജ്യത്തെ സഹകരണ മേഖലയിൽ ഭരണപരവും നിയമപരവുമായ പ്രവര്‍ത്തനങ്ങൾ ശക്തിപ്പെടുത്താനാണ് പുതിയ മന്ത്രാലയമെന്ന് കേന്ദ്രം വിശദീകരിക്കുന്നു.സഹകരണ മന്ത്രാലയത്തിന്‍റെ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കാണ്. കേരളം, കര്‍ണാടകം, മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ വിജയകരമായി തുടരുന്ന സഹകരണപ്രസ്ഥാനങ്ങളെ കൈപ്പിടിയിലൊതുക്കുകയാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യമെന്ന ആരോപണമാണ് ഉയരുന്നത്.
നിരവധി മേഖലകളിലായി പതിനയ്യായിരത്തിലധികം സഹകരണ സംഘങ്ങളാണ് കേരളത്തിലുള്ളത്. 2 ലക്ഷം കോടി രൂപയിലധികം വരുന്ന ഇതിലെ നിക്ഷേപത്തിലാണ് കേന്ദ്രം കണ്ണുവെക്കുന്നതെന്ന് സിപിഎം ആരോപിച്ചു.പുതിയ സഹകരണ മന്ത്രാലയ രൂപീകരണത്തിനെതിരെ കോടതിയെ സമീപിക്കാനും പ്രതിപക്ഷ പാർട്ടികൾ ആലോചിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...