കേരളത്തിന് 1,84,000 ഡോസ് കൊവിഡ് വാക്സിനുകൾ കൂടി നൽകാൻ കേന്ദ്ര തീരുമാനം; മൂന്ന് ദിവസത്തിനകം എത്തിക്കും
സംസ്ഥാനങ്ങൾക്ക് 53.25 ലക്ഷം ഡോസ് വാക്സിൻ കൂടി വിതരണം ചെയ്യും. ഇതുവരെ 17.49 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി
ന്യൂഡൽഹി: കേരളത്തിന് 1,84,000 ഡോസ് കൊവിഡ് വാക്സിൻ (Covid Vaccine) കൂടി നൽകാൻ കേന്ദ്ര (Central Government) തീരുമാനം. മൂന്ന് ദിവസത്തിനകം ലഭ്യമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. സംസ്ഥാനങ്ങൾക്ക് 53.25 ലക്ഷം ഡോസ് വാക്സിൻ കൂടി വിതരണം ചെയ്യും. ഇതുവരെ 17.49 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് ആദ്യമായി കൊവിഡ് മരണനിരക്ക് നാലായിരം കടന്നു. തുടർച്ചയായ നാലാം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം നാല് ലക്ഷമായി തുടരുകയാണ്. ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗം (Covid Second Wave) ആഞ്ഞടിക്കുമ്പോൾ പ്രതിരോധ മാർഗങ്ങൾ കൃത്യമായി ഉപയോഗിച്ചാൽ മൂന്നാം തരംഗം ഒഴിവാക്കാൻ സാധിക്കുമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 4.01 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 37,23,446 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 4187 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.
ALSO READ: Covid Updates: നാലായിരം കടന്ന് രാജ്യത്തെ കോവിഡ് മരണനിരക്ക്; നാല് ലക്ഷം രോഗബാധിതർ
നിയന്ത്രണങ്ങൾ ഫലപ്രദം ആകാതിരുന്നതിനെ തുടർന്ന് നിരവധി സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ (Lock Down) പ്രഖ്യാപിച്ചു. ഇതിൽ തമിഴ്നാട്, കർണാടക, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് പുതുതായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. കർണാടകയിലും തമിഴ്‌നാട്ടിലും തിങ്കളാഴ്ച്ച മുതൽ മെയ് 24 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മണിപ്പൂരിൽ മെയ് 17 വരെയും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ ആറ് മണി മുതലാണ് കേരളത്തിൽ ലോക്ക്ഡൗൺ ആരംഭിച്ചത്. കേരളത്തിൽ ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 38,460 പേര്‍ക്കാണ്. 1,44,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. ഇതുവരെ ആകെ 1,67,60,815 സാമ്പിളുകളാണ് പരിശോധിച്ചത്.
കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിരവധി സംസ്ഥാങ്ങളിൽ ഓക്സിജനും മറ്റ് ചികിത്സ ഉപകരണങ്ങൾക്കും വൻ ക്ഷാമമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ഇതിനെ തുടർന്ന് ഡൽഹിക്ക് ദിനം പ്രതി 700 മെട്രിക്ക് ടൺ ഓക്സിജൻ എത്തിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓക്സിജൻ എത്തിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...