New Delhi: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കനത്ത ചൂടില്‍ ചുട്ടുപൊള്ളുമ്പോള്‍  വടക്ക് കിഴക്കന്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍   കനത്ത മഴയില്‍  വലയുകയാണ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (India Meteorological Department -IMD) നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാളിലും അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. കൂടാതെ, അടുത്ത 5 ദിവസങ്ങളിൽ അരുണാചൽ പ്രദേശ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, സിക്കിം, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര എന്നിവിടങ്ങളിൽ വ്യാപകമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. 


ജൂൺ 10, 11 തീയതികളിൽ അരുണാചൽ പ്രദേശിലും മേഘാലയയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും  സാധ്യതയുണ്ട്.


Also Read:  DGCA Guidelines: എല്ലാ യാത്രക്കാര്‍ക്കും മാസ്ക് നിര്‍ബന്ധം, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിസിഎ


കൂടാതെ,  ദക്ഷിണേന്ത്യയില്‍  കർണാടക, കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ സാമാന്യം വ്യാപകമായ  ഇടി മിന്നലോടുകൂടിയ  മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും IMD അറിയിച്ചു. അടുത്ത 5 ദിവസങ്ങളിൽ ആന്ധ്രപ്രദേശ്, യാനം, തമിഴ് നാട്, പുതുച്ചേരി, കാരക്കൽ, തെലങ്കാന എന്നിവിടങ്ങളിലും  മഴയ്ക്ക്‌ സാധ്യതയാണ് പ്രവചിക്കുന്നത്.  


അതേസമയം, ഉത്തരേന്ത്യ ചുട്ടുപൊള്ളുകയാണ്. പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, ജാർഖണ്ഡ്,  ഉത്തരാഖണ്ഡ്, തെലങ്കാന, കിഴക്കൻ മധ്യപ്രദേശ് എന്നിവിടങ്ങളിലും ഇന്ന് ഉഷ്ണതരംഗങ്ങൾ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.


രാജസ്ഥാനിലെ ഗംഗാനഗർ, മഹാരാഷ്ട്രയിലെ ബ്രഹ്മപുരി എന്നിവിടങ്ങളിൽ ഏറ്റവും ഉയർന്ന താപനില 46.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഒഡീഷ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ 42 പട്ടണങ്ങളിലും നഗരങ്ങളിലും 44 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്.


ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ വ്യാഴാഴ്ചയും  കനത്ത ചൂട് രേഖപ്പെടുത്തി.  തുടർച്ചയായ ആറാം ദിവസമാണ് കനത്ത  ചൂട് രേഖപ്പെടുത്തുന്നത്.  ഡൽഹിയിലെ സഫ്ദർജംഗില്‍ കൂടിയ താപനില 44 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.  ഇത് സാധാരണ താപനിലയില്‍ നിന്നും  4 ഡിഗ്രി കൂടുതലാണ്. ഡൽഹിയിലെ 11 കാലാവസ്ഥാ കേന്ദ്രങ്ങളിൽ നാലെണ്ണത്തിലും ചൊവ്വാഴ്ച ഉഷ്ണതരംഗം രേഖപ്പെടുത്തിയിരുന്നു.  


ഹരിയാനയിലും പഞ്ചാബിലും കനത്ത  ചൂട് തുടരുകയാണ്. ഹരിയാനയിലെ ഹിസാറിൽ 44.6 ഡിഗ്രി സെൽഷ്യസും സിർസയിൽ 42.8 ഡിഗ്രി സെൽഷ്യസുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.   


പഞ്ചാബിലെ അമൃത്‌സറിൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. ലുധിയാനയിലും പട്യാലയിലും യഥാക്രമം 44 ഡിഗ്രി സെൽഷ്യസും 44.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.