Kerala special trains: ക്രിസ്മസ്-പുതുവത്സര തിരക്ക്; കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു
Special trains for Kerala: കേരളത്തിലേക്കുള്ള തിരക്ക് കണക്കിലെടുത്ത് കൂടുതൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ആകെ 17 സ്പെഷ്യൽ ട്രെയിനുകളാണ് ക്രിസ്മസ്-പുതുവത്സര സീസണിൽ സർവീസ് നടത്തുക.
ക്രിസ്മസ്-പുതുവത്സര സീസണിൽ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ക്രിസ്മസ്-പുതുവത്സര സീസണിൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് തീരുമാനം. ദക്ഷിണ റെയിൽവേ കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് 17 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ബാക്കിയുള്ള ട്രെയിനുകൾ മറ്റ് സോണുകൾ വഴി സർവീസ് നടത്തും.
ദക്ഷിണ റെയിൽവേയെ കൂടാതെ, മറ്റ് സോണൽ റെയിൽവേകളും ഉൾപ്പെടെ കേരളത്തിലേക്ക് ആകെ 34 സർവീസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണ മധ്യ റെയിൽവേയുടെ 22 പ്രത്യേക ട്രെയിനുകൾ, സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ എട്ട് പ്രത്യേക ട്രെയിനുകൾ, ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ നാല് പ്രത്യേക ട്രെയിനുകൾ എന്നിങ്ങനെയാണ് പ്രത്യേക സർവീസുകൾ ഏർപ്പെടുത്തുന്നതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.
ALSO READ: Train services: എറണാകുളത്ത് കനത്ത മഴ; റെയിൽവേ ട്രാക്കിൽ വെള്ളക്കെട്ട്, ട്രെയിൻ ഗതാഗതം താറുമാറായി
പ്രത്യേക ട്രെയിൻ സർവീസുകൾ 2022 ഡിസംബർ 22 മുതൽ 2023 ജനുവരി രണ്ട് വരെയാണ് സർവീസ് നടത്തുക. ഈ ട്രെയിനുകളുടെ ബുക്കിംഗ് ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ക്രിസ്മസ്-പുതുവത്സര സീസണിൽ കൂടുതൽ ട്രെയിനുകൾ വേണമെന്ന ജനങ്ങളുടെ ആവശ്യം അംഗീകരിക്കാത്ത റെയിൽവേ മന്ത്രാലയത്തെ ചൊവ്വാഴ്ച തിരുവനന്തപുരം എംപി ശശി തരൂർ വിമർശിക്കുകയും ഇക്കാര്യത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഇടപെടൽ തേടുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...