ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന അക്രമ സംഭവങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്കും പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കാൻപുരിൽ നടന്ന അക്രമ സംഭവങ്ങളിലും കലാപങ്ങളിലും കേരളത്തിൽ നിന്നുള്ളവരും ഉണ്ടെന്നാണ് ഉത്തര്‍പ്രദേശ് പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരിക്കുന്നത്. 


ഇവരെ കണ്ടെത്താൻ കേരളത്തിലടക്കം പോസ്റ്റർ പതിക്കുമെന്നും ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ അക്രമങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് പോലീസ് നേരത്തെ പറഞ്ഞിരുന്നു. 


അതിന്‍റെ അടിസ്ഥാനത്തില്‍ ഉത്തർപ്രദേശിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അക്രമസംഭവങ്ങളിൽ കേരളത്തിൽനിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചത്.


കാൻപുരിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇവരുടെ പോസ്റ്ററുകൾ തയ്യാറാക്കുമെന്നാണ് പൊലീസ് പറയുന്നത്. ഈ പോസ്റ്ററുകൾ ഉത്തര്‍പ്രദേശിലും ഡൽഹിയിലും കൂടാതെ കേരളത്തിലും പതിക്കുമെന്നും പൊലീസ് അറിയിച്ചു.


മാത്രമല്ല കേരളത്തിന് പുറമേ ഡൽഹിയിൽ നിന്നുള്ളവർക്കും അക്രമങ്ങളിൽ പങ്കുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന കലാപത്തില്‍ ഉത്തർപ്രദേശിലെ പലയിടങ്ങളിലും വ്യാപകമായ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. 


അക്രമത്തില്‍ പതിനഞ്ചിലേറെ പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ അക്രമം നടത്തിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നടപടികള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തിയത്.