ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് എല്ലാ സഹായവും നൽകും: വി. മുരളീധരൻ
ഇസ്രയേലിൽ ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരത്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പു നൽകിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു.
ന്യുഡൽഹി: ഇസ്രയേലിൽ ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരത്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പു നൽകിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു.
ഇക്കാര്യം അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. സൗമ്യയുടെ (Soumya Santhosh) കുടുംബാംഗങ്ങളുമായി സംസാരിച്ചതായും അനുശോചനം അറിയിച്ചതായും വി. മുരളീധരൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. ജറുസലേമിലെ ഇത്തരം ആക്രമണങ്ങളെയും സംഘർഷങ്ങളെയും അപലപിക്കുന്നതായും ഇരുപക്ഷവും സംയമനം പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഇന്നലെ വൈകുന്നേരം ഇന്ത്യൻ സമയം ഏതാണ്ട് ആറുമണിയോടെ അഷ്കലോണിൽ ഹമാസ് നടത്തിയ ആക്രമണത്തിലാണ് മലയാളി യുവതി കൊല്ലപ്പെട്ടത്. നാട്ടിൽ ഭർത്താവിനോട് വീഡിയോ കോൾ വിളിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. പെട്ടെന്നുണ്ടായി ആക്രമണത്തിൽ സുരക്ഷ കേന്ദ്രത്തിലേക്ക് മാറാനും യുവതിക്ക് സാധിച്ചില്ല.
അതിന് ശേഷം അവിടെയുള്ള ബന്ധുവാണ് മരണവിവരം വീട്ടിലേക്ക് വിളിച്ചറിയിച്ചത്. മൃതദേഹം അഷ്കലോണിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ സൗമ്യയുടെ സുഹൃത്തുക്കൾ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.
നഴ്‌സായ സൗമ്യ 7 വർഷമായി ഇസ്രയേലിൽ കെയർ ടേക്കർ ജോലി ചെയ്തു വരികെയായിരുന്നു. ഒടുവിൽ നാട്ടിൽ വന്നത് 2 വർഷം മുൻപാണ്. അഡോൺ ഏക മകനാണ്. കഞ്ഞിക്കുഴി പഞ്ചായത്തിലെ മുൻ മെംബർമാരായ സതീശന്റയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ.
Also Read: Israel ൽ തീർഥാടന കേന്ദ്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 44 മരണം
24 മണിക്കൂറിൽ അധികമായി ശക്തമായ ആക്രമണമാണ് ഇരുപക്ഷവും നടത്തുന്നത്. റോക്കറ്റ് ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാക്കൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇസ്രായേലിലെ ഇന്ത്യൻ എംബസിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...