ഹമാസിന്റെ ഷെൽ ആക്രമണത്തിൽ ഇസ്രയേലിൽ മലയാളി യുവതി കൊല്ലപ്പെട്ടു, നാട്ടിലേക്ക് ഫോൺ വിളിക്കുന്നതിനിടെയായിരുന്നു യുവതി കൊല്ലപ്പെട്ടത്

ഇന്ത്യൻ സമയം വൈകിട്ട് ആറ് മണിക്ക് ശേഷം അഷ്കലോണിൽ ഹമാസ് നടത്തിയ ആക്രമണത്തിലാണ് മലയാളി യുവതി കൊല്ലപ്പെട്ടത്. വീട്ടിലേക്ക് വീഡിയോ കോൾ വിളിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്.

Written by - Zee Malayalam News Desk | Last Updated : May 11, 2021, 11:04 PM IST
  • ഇന്ത്യൻ സമയം വൈകിട്ട് ആറ് മണിക്ക് ശേഷം അഷ്കലോണിൽ ഹമാസ് നടത്തിയ ആക്രമണത്തിലാണ് മലയാളി യുവതി കൊല്ലപ്പെട്ടത്.
  • വീട്ടിലേക്ക് വീഡിയോ കോൾ വിളിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്.
  • പെട്ടന്നുണ്ടായി ആക്രമണത്തിൽ സുരക്ഷ കേന്ദ്രത്തിലേക്ക് മാറാനും യുവതിക്ക് സാധിച്ചില്ല.
  • ഇന്നലെ മുതൽ ഹമാസിന്റെ ഭാഗത്തിന് ഈ മേഖലയിൽ ഷെൽ ആക്രമണം ഉണ്ടായിരുന്നു.
ഹമാസിന്റെ ഷെൽ ആക്രമണത്തിൽ ഇസ്രയേലിൽ മലയാളി യുവതി കൊല്ലപ്പെട്ടു, നാട്ടിലേക്ക് ഫോൺ വിളിക്കുന്നതിനിടെയായിരുന്നു യുവതി കൊല്ലപ്പെട്ടത്

Tel Aviv : ഇസ്രയേലിൽ (Israel) ഹമാസ് (Hamas) നടത്തിയ ഷെൽ ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി (Idukki) കീഴിത്തോട് സ്വദേശി 32കാരിയായ സൗമ്യ സന്തോഷാണ് (Soumya Santhosh) ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സൗമ്യ സാമസിച്ചിരുന്ന് അപാർട്ടമെന്റിലേക്ക് ഷെൽ വന്ന് പതിക്കുകയായിരുന്നു.
 
ഇന്ത്യൻ സമയം വൈകിട്ട് ആറ് മണിക്ക് ശേഷം അഷ്കലോണിൽ ഹമാസ് നടത്തിയ ആക്രമണത്തിലാണ് മലയാളി യുവതി കൊല്ലപ്പെട്ടത്. നാട്ടിൽ ഭർത്താവിനോട് വീഡിയോ കോൾ വിളിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. പെട്ടെന്നുണ്ടായി ആക്രമണത്തിൽ സുരക്ഷ കേന്ദ്രത്തിലേക്ക് മാറാനും യുവതിക്ക് സാധിച്ചില്ല. ഇന്നലെ മുതൽ ഹമാസിന്റെ ഭാഗത്തിന് ഈ മേഖലയിൽ ഷെൽ ആക്രമണം ഉണ്ടായിരുന്നു.

ALSO READ : Israel ൽ തീർഥാടന കേന്ദ്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 44 മരണം

ഏഴ് വർഷമായി ഇസ്രയേലിൽ കെയർ ടേക്കർ ജോലി ചെയ്തു വരികെയായിരുന്നു സൗമ്യ. ഷെൽട്ടർ ഹോമിലേക്ക് മാറാൻ പ്രദേശിക ഭരണകൂടത്തിന്റെ നിർദേശമുണ്ടായിരുന്നു. എന്നാൽ സൗമ്യ പരിചരിക്കുന്ന പ്രായമായ വ്യക്തിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റുന്നതിൽ ബുദ്ധിമുട്ടായതിനാൽ അവിടെ തന്നെ തുടരുകയായിരുന്നു സൗമ്യ.

ALSO READ : ജെറുസലേമിൽ ഇസ്രയേൽ പൊലീസും പലസ്തീൻ പ്രക്ഷോഭകരും തമ്മിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്

രണ്ട് വർഷം മുമ്പായിരുന്നു സൗമ്യ നാട്ടിലെത്തി മടങ്ങി പോയത്. ഇസ്രയേലിൽ ഉണ്ടായിരുന്ന സൗമ്യയുടെ ബന്ധുവായിരുന്നു മരണ വിവരം അറിയിച്ചിരിക്കുന്നത്. മൃതദേഹം അഷ്കലോണിലെ ബർസിലായി ആശുപത്രിയിലേക്ക് സൂക്ഷിച്ചിരിക്കുകയാണ്. അഷ്കലോണിൽ നിരവധി മലയാളി സമൂഹങ്ങളാണുള്ളത്. സൗമ്യയുടെ മരണത്തോടെ മലയാളി സമൂഹം ആശങ്കയിലായിരിക്കുകയാണ്.

ALSO READ : Israel ൽ കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8 പേർക്ക്

കഞ്ഞിക്കുഴി പഞ്ചായത്തിലെ മുൻ അംഗമായിരുന്ന സതീശന്റെയും സാവത്രിയുടെയും മകളാണ് സൗമ്യ. ഭർത്താവ് സന്തോഷ് ഓട്ടോറിക്ഷ തൊഴിലാളിയാണ്. എട്ട് വയസുകാരന്റെ അമ്മയും കൂടിയാണ് കൊല്ലപ്പെട്ട സൗമ്യ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News