Karnataka Assembly Elections 2023:  നാല്‍പതു ദിവസത്തോളം നീണ്ട പ്രചരണത്തിന് ഒടുവില്‍ കര്‍ണാടക വിധിയെഴുതി.  70% പോളിംഗ് നടന്നതായാണ്  റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

വോട്ടെടുപ്പ് അവസാനിച്ചതോടുകൂടി എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ചിലര്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം പ്രഖ്യാപിക്കുമ്പോള്‍ ചില ഏജന്‍സികള്‍ തൂക്കു മന്ത്രിസഭയുടെ സാധ്യതയും തള്ളിക്കളയുന്നില്ല.  മെയ്‌ 13 ന്  ഫലം പുറത്തുവരും വരെ നേതാക്കളുടെ ഉള്ളില്‍ ആധിയാണ്...  


Also Read:  DK Shivkumar: വോട്ട് ചെയ്യുന്നതിന് മുന്‍പ് LPG ഗ്യാസ് സിലിണ്ടറിന്‍റെ വില ഓര്‍ക്കുക,  കര്‍ണാടക കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍  ഡി കെ ശിവകുമാർ 


കര്‍ണാടകയില്‍ ആകെ 224 മണ്ഡലങ്ങള്‍ ആണ് ഉള്ളത്. 113 എന്ന മാജിക് സഖ്യ കടക്കണം കേവല ഭൂരിപക്ഷത്തിന്.  മൂന്ന് രാഷ്ട്രീയ പാര്‍ട്ടി കളുടേയും നേതാക്കള്‍ കൂട്ടിയും കിഴിച്ചും അധികാരം നേടാനുള്ള സാധ്യത വിലയിരുത്തുകയാണ്. 


എന്നാല്‍, കര്‍ണാടകയിലെ ചില മണ്ഡലങ്ങള്‍ ദേശീയ ശ്രദ്ധ നേടിയ മണ്ഡലങ്ങളാണ്. അതായത് ഈ മണ്ഡലങ്ങളില്‍ ആര് ജയിക്കും എന്ന കാര്യത്തില്‍ ആളുകള്‍ക്ക് ആകാംഷയാണ്.   കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ചില സീറ്റുകൾ വളരെ പ്രധാനമാണ്. ഈ സീറ്റുകളിൽ ചില പ്രമുഖ നേതാക്കൾ മത്സരിക്കുന്നുണ്ട്. കർണാടക നിയമസഭയിലെ പ്രധാനപ്പെട്ട സീറ്റുകൾ ഏതൊക്കെയാണെന്നും അവിടെ നിന്ന് ആരൊക്കെയാണ് മത്സരിക്കുന്നതെന്നും അറിയാം... 


ഷിഗ്ഗാവ് - ഈ നിയമസഭാ സീറ്റ് വളരെ പ്രധാനമാണ്, കാരണം മുഖ്യമന്ത്രി ബസവരാജ് ബൊമൈ യാണ്  ഇവിടെ നിന്നുള്ള സ്ഥാനാർത്ഥി. 


വരുണ - ഈ നിയമസഭാ സീറ്റ് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയ്ക്കും അദ്ദേഹത്തിന്‍റെ പാർട്ടിക്കും സുരക്ഷിതമായ സീറ്റാണ്. ഇത്തവണയും സിദ്ധരാമയ്യ തന്നെയാണ് ഇവിടെ നിന്നുള്ള സ്ഥാനാർത്ഥി. വി സോമണ്ണയെയാണ് എതിര്‍ സ്ഥാനാര്‍ഥിയായി ബിജെപി ഇറക്കിയത്. ഇദ്ദേഹം രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്. 


കനകപുര – ഈ നിയമസഭാ സീറ്റ് കോൺഗ്രസിന്‍റെ കർണാടക സംസ്ഥാന അദ്ധ്യക്ഷനും വൊക്കലിംഗയുടെ ബാഹുബലിയുമായ  ഡികെ ശിവകുമാറിന്‍റെ തട്ടകമാണ്.


ചന്നപട്ടണ - രണ്ട് തവണ മുഖ്യമന്ത്രിയും മുതിർന്ന ജെഡിഎസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമിയാണ് ഇവിടെ നിന്നുള്ള സ്ഥാനാർത്ഥി.


ശിക്കാരിയപുര - ബിജെപിയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്രയാണ് ഇവിടെ  സ്ഥാനാർത്ഥി.


രാമനഗര : മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകൻ നിഖിൽ കുമാരസ്വാമിയാണ് ഇവിടെ നിന്നുള്ള ജെഡിഎസ് സ്ഥാനാർഥി.


ഹുബ്ലി ധാർവാഡ് സെൻട്രൽ:  ഈ മണ്ഡലം ഇപ്പോള്‍ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരിയ്ക്കുകയാണ്.  കാരണം ഈ മണ്ഡലത്തില്‍ മുന്‍ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടര്‍  കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മത്സരിക്കുന്നു.  BJP ടിക്കറ്റ് നിഷേധിച്ചതോടെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.   



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.