ബംഗളൂരു: ഖലിസ്ഥാനി ഭീകരന്‍ ബംഗളൂരുവില്‍ അറസ്റ്റില്‍. ജര്‍നൈല്‍ സിംഗ് എന്നയാളിനെയാണ് ബംഗളൂരു പൊലീസ് അറസ്റ്റു ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ നാല് മാസമായി ഇയാള്‍ ബംഗളൂരുവിലെ ഒരു സോഫ്‌റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. 


അറസ്റ്റ് ചെയ്ത ഇയാളെ പഞ്ചാബ് പോലീസിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. 


കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.