അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അബോധാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്. ഉത്തര കൊറിയയിലെ സുപ്രധാന അധികാരങ്ങള്‍ സഹോദരി കിം യോ ജോങ്ങിനു കൈമാറിയതായി ദക്ഷിണ കൊറിയ നാഷണല്‍ ഇന്‍റലിജന്‍സ് സര്‍വീസ് (NIS) റിപ്പോര്‍ട്ട് ചെയ്യുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തര കൊറിയയിൽ ആദ്യ corona സ്ഥിരീകരിച്ചു..!


കിം ജോങ് ഉന്നി(Kim Jong Un)നു ശേഷം ഭരണത്തില്‍ അധികാരമുള്ള വ്യക്തിയാണ് കിം യോ ജോങ്ങിനാണ്. കിമ്മിന്റെ ജോലി ഭാരം കുറയ്ക്കാനായാണ് കൂടുതല്‍ അധികാരം സഹോദരിയ്ക്ക് കൈമാറിയതെന്നും അഭ്യൂഹങ്ങളുണ്ട്. കിമ്മിന്റെ സഹായിയും വിശ്വസ്തയുമായ സഹോദരിയെ ഭരണ തലപ്പത്തേക്ക് എത്തിക്കുന്നതിനുള്ള നീക്കമാണിതെന്നും അഭ്യൂഹങ്ങളുണ്ട്. 


ഇതതല്ല!! ഷീ ജിൻപി൦ഗിന് പകരം കിം ജോങ് ഉന്നിന്‍റെ കോലം കത്തിച്ച് ബിജെപി നേതാവ്


ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള കിമ്മിന് ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്തതിനാലാണ് സഹോദരിയ്ക്ക് അധികാരം കൈമാറിയതെന്ന് ദക്ഷിണ കൊറിയ പ്രസിഡന്‍റിന്റെ സഹായി ആയിരുന്ന ചാങ് സോങ് മിന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ ഉത്തര കൊറിയ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.


കിം ജോങ് ഉന്നിന്‍റെ തിരിച്ചുവരവില്‍ സന്തോഷ൦ പ്രകടിപ്പിച്ച് ട്രംപ്...!!


സാമ്പത്തിക രംഗം തകര്‍ന്നത് കൂടാതെ അടുത്തിടെ നടത്തിയ ആണവ പരീക്ഷണങ്ങളും പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെ മറ്റ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളും ഉത്തരകൊറിയയ്ക്ക് തിരിച്ചടിയായി. അതേസമയം, ഉന്നത നേതാക്കളുമായി കിം കൂടിക്കാഴ്ച നടത്തുമെന്നും സാമ്പത്തിക സ്ഥിതിയെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. 


വാര്‍ത്തകളെല്ലാം വ്യാജം? പൊതുപരിപാടിയില്‍ പങ്കെടുത്ത് കിം, ചിത്രങ്ങള്‍ പുറത്ത്!


ഏപ്രിലില്‍ ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് കിം ജോങ് ഉന്‍ അതീവ ഗുരുതര നിലയിലെന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഏപ്രില്‍ 11നു അവസാനമായി മാധ്യമങ്ങളെ കണ്ട കി൦ ഏറെ നാളുകള്‍ പൊതുപരിപാടികളില്‍ നിന്നും അപ്രത്യക്ഷനായിരുന്നു. രാജ്യത്തെ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് വളര്‍ത്തുപട്ടികളെ ഇറച്ചിക്കായി റസ്റ്ററന്റുകൾക്ക് നല്‍കണമെന്നു൦ മുതലാളിത്തത്തിന്റെ അടയാളമാണ് പട്ടികളെ വളര്‍ത്തുന്നതെന്നും കിം ജോങ് ഉന്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.