വാഷിംഗ്‌ടണ്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്‍റെ തിരിച്ചുവരവില്‍ സന്തോഷം പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്.
3 ആഴ്ചയോളം പൊതുവേദിയില്‍നിന്നും വിട്ടുനിന്നശേഷം മെയ് 1നാണ് കിം തലസ്ഥാനമായ പ്യോങ്യാങ്ങിൽനിന്ന് 50 കിലോമീറ്ററകലെ സുൻജനിൽ ഫോസ്ഫാറ്റിക് ഫെർട്ടിലൈസർ ഫാക്ടറി ഉദ്ഘാടനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഈ ചിത്രങ്ങള്‍ വ്യാജമല്ലെന്നും വിശ്വസിക്കാമെന്നും യുഎസ് ഇന്‍റലിജന്‍സ് വ്യക്തമാക്കി.
കിം ജീവനോടെയുണ്ടെന്ന് അറിഞ്ഞതിലും ആരോഗ്യത്തോടെയിരിക്കുന്നതിലും സന്തോഷമുണ്ടെന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്‍തത്. കിമ്മിന്‍റെ ചിത്രങ്ങള്‍ സഹിതമായിരുന്നു ട്രംപിന്‍റെ ട്വീറ്റ്.
ഏപ്രില്‍ 11ന് ശേഷം പൊതുവേദിയില്‍ എത്താതിരുന്ന കിമ്മിന്‍റെ ആരോഗ്യം സംബന്ധിച്ച് പലവിധ അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ കിം ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്ക മരണം സംഭവിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ട്രംപ് ഈ വാര്‍ത്തകള്‍ മുഖവിലയ്‍ക്കെടുത്തിരുന്നില്ല.
അതേസമയം, ചിരിച്ചും സിഗരറ്റ് വലിച്ചും തികച്ചും ഉല്ലാസവാനായാണ് ഇടവേളയ്ക്കു ശേഷം കിം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍, കഴിഞ്ഞ മൂന്നാഴ്ച കിം എവിടെയായിരുന്നുവെന്നതിന് ഔദ്യോഗിക വിശദീകരണങ്ങളില്ല. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സമ്പർക്കമൊഴിവാക്കാൻ വൊൻസാനിലെ ആഡംബര റിസോർട്ടിൽ കഴിയുകയായിരിക്കാമെന്ന്‍ ദക്ഷിണ കൊറിയ സംശയം പ്രകടിപ്പിച്ചിരുന്നു.
കിം ജോങ് ഉന്‍ ഏപ്രില്‍ 13 മുതല്‍ ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്തെ വോന്‍സാനിലാണ് കഴിയുന്നതെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജേ ഇന്നിന്‍റെ ഉപദേഷ്‍ടാവ് പറഞ്ഞു. കിമ്മിന്‍റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് സംശയകരമായ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
I, for one, am glad to see he is back, and well! https://t.co/mIWVeRMnOJ
— Donald J. Trump (@realDonaldTrump) May 2, 2020