ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നാണ് രാജവെമ്പാല. ഏറ്റവും നീളം കൂടിയ പാമ്പും രാജവെമ്പാലയാണ്. തെക്കുകിഴക്കൻ ഏഷ്യയിൽ കൂടുതലായി കാണപ്പെടുന്ന രാജവെമ്പാല ഇന്ത്യയിലെ പല വനമേഖലകളിലും കാണപ്പെടുന്നു. രാജവെമ്പാല കടിച്ചാൽ 10-15 മിനിറ്റിനുള്ളിൽ ഒരാളുടെ ജീവൻ ഇല്ലാതാകും. രാജവെമ്പാലയുടെ വിഷത്തിന് ആനയെപ്പോലും മിനിറ്റുകൾക്കുള്ളിൽ കൊല്ലാൻ സാധിക്കും. അതിനാൽ തന്നെ ഭൂരിഭാ​ഗം ആളുകൾക്കും ഇവയെ ഭയമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വളരെ അനുഭവസ്ഥരായ പാമ്പുപിടുത്തക്കാർ മാത്രമാണ് രാജവെമ്പാലയെ പിടിക്കുന്നത്. ചിലപ്പോൾ പാമ്പുപിടുത്തക്കാർക്കും ഇവയുടെ കടിയേറ്റിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന പാമ്പുകളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ചില പാമ്പുപിടുത്തക്കാർ എത്ര ബുദ്ധിമുട്ടിയാലും ഇവയെ പിടികൂടി സുരക്ഷിതമായി വനത്തിലെത്തിക്കാൻ ശ്രമിക്കുന്നു. 18 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.


ALSO READ: Viral Video: കുരങ്ങനോട് കളിക്കാൻ ചെന്ന പെൺകുട്ടിക്ക് കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ


ഒഡീഷയിലെ ഒരു ഗ്രാമത്തിലെ വീട്ടിൽ 18 അടി നീളമുള്ള രാജവെമ്പാലയെ കണ്ടതിനെ തുടർന്ന് ​ഗ്രാമീണർ പരിഭ്രാന്തരായി. തുടർന്ന്, പാമ്പിനെ പിടികൂടുന്നതിനായി പാമ്പ് പിടിത്തക്കാരൻ സർപ്മിത്ര ആകാശ് ജാദവ് അവിടെയെത്തി. വീടിന്റെ മേൽക്കൂരയിലാണ് പാമ്പ് ഉണ്ടായിരുന്നത്. ആകാശ് ജാദവ് പാമ്പിന്റെ വാലിൽ പിടിച്ച് മേൽക്കൂരയിൽ നിന്ന് പാമ്പിനെ പിടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. രാജവെമ്പാല ചീറ്റുന്നുണ്ടെങ്കിലും പാമ്പിനെ പിടിക്കുന്നതിനുള്ള വടിയുടെ സഹായത്തോടെ ഇയാൾ രാജവെമ്പാലയെ വീടിന് പുറത്തേക്ക് കൊണ്ടുപോകുന്നു.



വീടിന് പുറത്തെത്തിച്ചതിന് ശേഷം പാമ്പിനെ ബാ​ഗിലേക്ക് കയറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട് രാജവെമ്പാലയെ വനത്തിലെത്തിച്ച് തുറന്നുവിട്ടു. സർപ്മിത്ര ആകാശ് ജാദവിന്റെ യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ മൂന്ന് മാസം മുൻപാണ് യൂട്യൂബിൽ പങ്കുവച്ചതെങ്കിലും ഈ ദൃശ്യങ്ങൾ വീണ്ടും വൈറലായിരിക്കുകയാണ്. വീഡിയോ ഇതുവരെ 62, 70, 190 കാഴ്ചക്കാരെ നേടി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.