Viral Video: കുരങ്ങനോട് കളിക്കാൻ ചെന്ന പെൺകുട്ടിക്ക് കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ

Viral Video: കുരങ്ങനെ ആം​ഗ്യങ്ങൾ കാണിച്ച് പെൺകുട്ടി പ്രകോപിപ്പിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ആദ്യമൊന്നും ശ്രദ്ധിക്കാതിരുന്ന കുരങ്ങന് പിന്നീട് ചെയ്തത് ശരിക്കും കാഴ്ചക്കാരെ ചിരിപ്പിക്കും.

Written by - Zee Malayalam News Desk | Last Updated : Jan 27, 2023, 01:34 PM IST
  • ദേഷ്യം വന്ന കുരങ്ങൻ പെൺകുട്ടിക്ക് നേരെ പാഞ്ഞടുത്തു.
  • ഇത് കണ്ട് പെൺകുട്ടി അവിടെ നിന്നും പേടിച്ച് ഓടുകയാണ്.
  • സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുകയാണ്.
Viral Video: കുരങ്ങനോട് കളിക്കാൻ ചെന്ന പെൺകുട്ടിക്ക് കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ

സോഷ്യൽ മീഡിയ ലോകം എന്ന് പറയുന്നത് രസകരവും അതിശയകരവുമായ നിരവധി കാര്യങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്നാണ്. പലതരത്തിലുള്ള ഒരുപാട് വീഡിയോകളാണ് ദിവസവും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെടുന്നത്. ഇത്തരം വീഡിയോകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡയയിൽ വൈറലാകുന്നത്. വീഡിയോകൾ കണ്ട് ഇഷ്ടപ്പെടുന്നവർ അത് ഷെയർ ചെയ്യുകയും കൂടുതൽ ആളുകളിലേക്ക് അത് എത്തുകയും ചെയ്യുമ്പോഴാണ് ഇവ വൈറലായി മാറുന്നത്. അങ്ങനെ ഒത്തിരി പേർ ഷെയർ ചെയ്ത് വൈറലായ ഒരു വീഡിയോ ആണ് ഇവിടെ നൽകിയിരിക്കുന്നത്. 

സോഷ്യൽ മീഡിയയിൽ കാണുന്ന വീഡിയോകൾ കണ്ടാൽ ചിലപ്പോൾ നമുക്ക് ചിരി അടക്കാൻ കഴിയില്ല. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. ഒരു പെൺകുട്ടിയും കുരങ്ങുമായി ബന്ധപ്പെട്ടതാണ് വീഡിയോ. സാധാരണ​ഗതിയിൽ കുരങ്ങന്മാരാണ് മനുഷ്യരെ ശല്യം ചെയ്യാറുള്ളത്. എന്നാൽ ഇതിൽ കുരങ്ങനല്ല പെൺകുട്ടിയാണ് അതിനെ ശല്യം ചെയ്യുന്നത്. പെൺകുട്ടി കുരങ്ങനെ എന്തൊക്കെയോ ആം​ഗ്യങ്ങൾ കാണിക്കുന്നത് കാണാം. 

Also Read: Viral Video: മുതലകൾ മുഖാമുഖം, പിന്നെ നടന്നത്..! വീഡിയോ വൈറൽ

 

വെറുതെ നിന്ന കുരങ്ങനെ ആം​ഗ്യങ്ങൾ കാണിച്ച് പെൺകുട്ടി പ്രകോപിപ്പിക്കുന്നത് വീഡിയോയിൽ ദൃശ്യമാണ്. ആദ്യമൊന്നും ശ്രദ്ധിക്കാതിരുന്ന കുരങ്ങന് പിന്നെ ദേഷ്യം വന്നു, അതിനുശേഷം സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്. ദേഷ്യം വന്ന കുരങ്ങൻ പെൺകുട്ടിക്ക് നേരെ പാഞ്ഞടുത്തു. ഇത് കണ്ട് പെൺകുട്ടി അവിടെ നിന്നും പേടിച്ച് ഓടുകയാണ്. എന്നാൽ പെൺകുട്ടി ഓടുന്നത് കണ്ടതും കുരങ്ങൻ ആക്രമിക്കാതെ അവിടെ തന്നെ നിക്കുന്നതും വീഡിയോയിൽ കാണാം. ഒന്ന് പേടിപ്പിച്ച് വിടാൻ വണ്ടി മാത്രം ഓടിവന്നത് പോലെയായിരുന്നു പിന്നീട് കുരങ്ങന്റെ നിൽപ്പ്. വീഡിയോ എന്തായാലും സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുകയാണ്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by FunTaap Official (@funtaap)

വീഡിയോ funtaap എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. അയ്യായിരത്തിനടുത്ത് ആളുകൾ ലൈക്കും ചെയ്തിട്ടുണ്ട്. നിരവധി പേർ കമന്റും രേഖപ്പെടുത്തിയിട്ടുണ്ട്. വൈറലാകുന്ന ഈ വീഡിയോ എപ്പോൾ എവിടെ നിന്നുള്ളതാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. വീഡിയോ എന്തായാലും ശരിക്കും വൈറലാകുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News