പ്രധാനമന്ത്രിപദം വീണ്ടും ചുമലിലേറ്റാന്‍ തയ്യാറാകുന്ന നരേന്ദ്രമോദിയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുക്കാനുള്ള നിയോഗം മാവേലിക്കര എം.പിയായ കൊടീക്കുന്നില്‍ സുരേഷിന് ലഭിച്ചേക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

സാധാരണയായി പ്രോ ടേം സ്പീക്കറാണ് പ്രധാമന്ത്രിയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുക്കേണ്ടത്. ലോക്സഭാംഗങ്ങളില്‍ സീനിയോറിറ്റിയുള്ള ആളാണ് പ്രോ ടേം സ്പീക്കറാകേണ്ടത്.


കഴിഞ്ഞ സഭയില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള മുനിയപ്പയായിരുന്നു സീനിയര്‍ അംഗം.  എന്നാല്‍ ഇപ്രാവശ്യം മുനിയപ്പ ജയിക്കാത്തതിനാല്‍ കോടിക്കുന്നില്‍ പ്രോ ടേം സ്പീക്കറാകാന്‍ സാധ്യത ഏറെയാണ്‌. 


അങ്ങനെ കൊടിക്കുന്നില്‍ പ്രോ ടേം സ്പീക്കറായാല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കേണ്ട ചുമതല കോണ്‍ഗ്രസ്‌ നേതാവായ കൊടിക്കുന്നിലിന് ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.