ന്യൂഡൽഹി: പാക്കിസ്ഥാന്‍ (Pakistan) പട്ടാളക്കോടതിയുടെ വധശിക്ഷയ്ക്കെതിരെ (Death Sentence) അപ്പീല്‍ നല്‍കാൻ ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് (Kulbhushan Jadav) അനുമതി. പാക് പാര്‍ലമെന്‍റിന്‍റെ (Pakistan Parliament) സംയുക്ത സമ്മേളനം സിവില്‍ കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി പട്ടാള നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ അംഗീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിപക്ഷ ബഹളത്തിനിടെയാണ് ബില്ലിന് അംഗീകാരം നല്‍കിയത്. രാജ്യാന്തര നീതിന്യായ കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. വധശിക്ഷ പുനഃപരിശോധിച്ച് ഫലപ്രദമായ വിചാരണ നടത്തണമെന്നാണ് രാജ്യാന്തര നീതിന്യായ കോടതി നിര്‍ദേശിച്ചത്. 


Also Read: കുല്‍ഭൂഷണ്‍ യാദവ് കേസ്: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ജൂലൈ 17 ന് 


ജാദവിന് അപ്പീല്‍ നല്‍കാന്‍ കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ ഓര്‍ഡിനന്‍സ് അവതരിപ്പിച്ചിരുന്നു.


Also Read: Deepika-Ranveer Wedding Anniversary: ഹില്‍ സ്റ്റേഷനില്‍ വിവാഹ വാര്‍ഷികം ആഘോഷിച്ച് ദീപിക പദുകോണും രണ്‍വീര്‍ സിംഗും, ഫോട്ടോസ് വൈറല്‍


ചാരപ്രവര്‍ത്തനം (Spy) ആരോപിച്ചാണ് ജാദവിനെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തത്. ഇന്ത്യക്ക് വേണ്ടി ബലുചിസ്ഥാനില്‍ (Baluchistan) ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവര്‍ത്തിയും നടത്തിയെന്ന് ആരോപിച്ച് 2017 ഏപ്രിലിലാണ് പാക്‌ സൈനിക കോടതി ജാദവിന് വധശിക്ഷ വിധിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.