ഹരിയാന എംഎൽഎ കുൽദീപ് ബിഷ്‌ണോയി ബിജെപിയിലേക്ക്;അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി
ഹരിയാനയിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥികളെ പിന്തുണച്ചു എന്നാരോപിച്ചാണ് കുൽദീപ് ബിഷ്‌ണോയിയെ കോൺഗ്രസ് പുറത്താക്കിയത്.
ഡൽഹി: കോൺഗ്രസ് പുറത്താക്കിയ ഹരിയാന എംഎൽഎ കുൽദീപ് ബിഷ്‌ണോയി ബിജെപിയിലേക്ക്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായി കുൽദീപ് ബിഷ്‌ണോയി കൂടിക്കാഴ്ച നടത്തി.
അമിത് ഷാ യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞനാണെന്നും ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വിസ്മയിപ്പിക്കുന്നതാണന്നും, നദ്ദയുടെ നേതൃത്വത്തിൽ BJP അഭൂതപൂർവമായ ഉയരങ്ങൾ കീഴടക്കിയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ബിഷ്‌ണോയി പറഞ്ഞു. ഹരിയാനയിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥികളെ പിന്തുണച്ചു എന്നാരോപിച്ചാണ് കുൽദീപ് ബിഷ്‌ണോയിയെ കോൺഗ്രസ് പുറത്താക്കിയത്.
2016 ൽ പാർട്ടി നന്നായി പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്നത്തെ ദുർഗതി പാർട്ടിക്ക് ഉണ്ടാകില്ലെന്നായിരുന്നു പുറത്താക്കലിനെ കുറിച്ചുള്ള ബിഷ്‌ണോയിയുടെ പ്രതികരണം. ധാർമ്മികതയിൽ ഉറച്ച് നിന്ന് കൊണ്ട് തന്നെയായിരിക്കും തുടർ പ്രവർത്തനങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...