Kumbh Mela 2021: സന്ന്യാസിമാർക്ക് കോവിഡ്, കുംഭമേളയുടെ ചടങ്ങുകൾ കുറക്കും
മേള നടക്കുന്ന വേദിക്കടുത്താണ് കോവിഡ് ബാധയെ തുടർന്ന് 65കാരനായ മഹാമണ്ഡലേഷ്വർ മരിച്ചത്
ഹരിദ്വാര്‍: കോവിഡ് ബാധ (Covid19) അതിരൂക്ഷമായതോടെ ഹരിദ്വാറിൽ കുംഭമേള നടത്തുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. പ്രശ്നം രൂക്ഷമായതോടെ കുംഭമേളയില്‍നിന്നു പിന്‍വാങ്ങാന്‍ കുംഭമേളയിലെ രണ്ടാമത്തെ വലിയ അഖാഢയായ നിര്‍വാണി തീരുമാനിച്ചു. നിർവാണിയിലെ മുഖ്യ സന്യാസിയായ മഹാമണ്ഡലേശ്വര്‍ കപില്‍ദേവ് ദാസിന്റെ മരണത്തോടെയാണ് ഇവർ പിന്മാറാനുള്ള തീരുമാനം ഏറ്റെടുത്തത്.
മേള നടക്കുന്ന വേദിക്കടുത്താണ് കോവിഡ് ബാധയെ തുടർന്ന് 65കാരനായ മഹാമണ്ഡലേഷ്വർ മരിച്ചത്. ഹരിദ്വാറില്‍ (Haridwar) മാത്രം ഏതാണ്ട് എഴുപതോളം മുതിര്‍ന്ന സന്യാസിമാര്‍ക്കാണ് കോവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചത്.
കുംഭമേളക്ക് പിന്നാലെ ഉത്തരാഖണ്ഡില്‍ ഒരു വലിയ സൂപ്പര്‍ സ്പ്രെഡിനുള്ള സാധ്യതയാണ് ഏറുന്നത്. ഇതോടെ കുംഭമേള ചടങ്ങുകള്‍ വെട്ടിക്കുറയ്ക്കാന്‍ സംഘാടകര്‍ തീരുമാനിച്ചു 13 പ്രധാന അഖാഢകളില് ഒന്നായ നിരഞ്ജിനി അഖാഢയാണ് നാളെ മേള സമാപിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്. അഖാഢ പരിഷത്തിന്റെ അന്തിമ തീരുമാനത്തോടെ മേള സമാപിച്ചേക്കും.ഏപ്രില്‍ 30 വരെ കുഭമേള നടത്താനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്.
ALSO READ: Covid 19 Second Wave: രാജ്യം കടുത്ത ആശങ്കയിൽ; ആദ്യമായി 2 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് കണക്കുകൾ
നിലവിലെ കണക്ക പ്രകാരം 1700 പേർക്കാണ് കോവിഡ് (Covid) സ്ഥിരീകരിച്ചിരിക്കുന്നത്. ഹരിദ്വാർ,തെഹ് രി,ഡെറാഹ്ഡൂൺ, ജില്ലകളടക്കം ഏതാണ്ട് 670 ഹെക്ടറിലാണ് കുംഭമേള നടക്കുന്നത്. കുറഞ്ഞത് 50 ലക്ഷം പേരെങ്കിലും കുംഭമേളക്കായി കഴിഞ്ഞ രണ്ട് വട്ടവും എത്തിയിട്ടുണ്ട്. ഇതാണ് ഏറ്റവും വലിയ പ്രതിസന്ധി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.
ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.