New Delhi: രാജ്യത്ത് ആദ്യമായി രണ്ട് ലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന കോവിഡ് (Covid 19) കണക്കുകൾ. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് രോഗംബാധിച്ചത് 2,00,739 പേർക്കാണ്. ഇതോട് കൂടി ഇന്ത്യയിൽ ഇത് വരെ ആകെ 1.4 കോടി ആളുകൾക്ക് കോവിഡ് രോഗം ബാധിച്ചു. വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് രോഗബാധ രൂക്ഷമായതിനെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗബാധ മൂലം മരണപ്പെട്ടത് 1,038 പേരാണ്. ഇതോട് കൂടി ഇന്ത്യയിൽ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം 1,73,123 ആയി. ഏപ്രിൽ 2 ന് ബ്രസീലിനെ (Brazil) പിന്നിലാക്കി കൊണ്ട് കോവിഡ് അതിരൂക്ഷമായി ബാധിച്ച രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയിരുന്നു. രോഗം അതിരൂക്ഷമായി ബാധിച്ച ഒന്നാമത്തെ രാജ്യം യുഎസ്എ ആണ്. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ത്യയിലെ കോവിഡ് രോഗബാധിതരുടെ പ്രതിദിന കണക്കുകൾ ഒന്നര ലക്ഷം കടക്കുന്നത്.
ALSO READ: Kerala Covid Update: കേരളത്തിൽ വീണ്ടും അതീവ രൂക്ഷമായി കോവിഡ്: 6986 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
യുഎസ്എയിലെ പ്രതിദിന കണക്കുകൾ 1 ലക്ഷത്തിൽ നിന്ന് 2 ലക്ഷമെത്താൻ 21 ദിവസമെടുത്തപ്പോൾ ഇന്ത്യ (India) അതെ തോതിലുള്ള വർധനവിലേക്ക് എതാൻ എടുത്തത് കേവലം 11 ദിവസങ്ങൾ മാത്രമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ രേഖപ്പെടുത്തിയിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 58,952 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോട് കൂടി സംസ്ഥാനത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 35,78,160 ആയി.
ഏറ്റവും കൂടുതൽ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത് കേരളം ഉൾപ്പടെയുള്ള 5 സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്ര (Maharashtra), കേരള, കർണാടക, തമിഴ് നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഇതുവരെ ഏറ്റവും കൂടിതൽ കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡൽഹിയിൽ ബുധനാഴ്ച കോവിഡ് രോഗബാധ രേഖപ്പെടുത്തിയത് 17,282 പേർക്കാണ്.
ALSO READ: Covid 19 Second Wave: ഒന്നര ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് രോഗബാധ; രാജ്യം കടുത്ത ആശങ്കയിൽ
കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിലും നടത്തുന്ന ഉത്തരാഖണ്ഡിലെ കുംഭമേള സ്ഥിതി വീണ്ടും രൂക്ഷമാക്കാൻ സാധ്യതയുണ്ട്. എന്നാൽ ഉത്തർ പ്രദേശിലെ വാരണാസിയിൽ ഏപ്രിൽ അവസാനം വരെയെങ്കിലും യാത്രക്കാർ എത്തരുതെന്ന് ഭരണാധികാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. വാരണാസിയിൽ മാത്രം ബുധനാഴ്ച കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 1,585 പേർക്കായിരുന്നു. ആകെ 10000 പേരാണ് അവിടെ ചികിത്സയിൽ ഉള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...