ഹരിദ്വാർ: കോവിഡ് (Covid 19) വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഹരിദ്വാറിൽ കുംഭമേളക്ക് ആയിരങ്ങൾ മാസ്കില്ലാതെ എത്തി. വലിയ തിരക്കാണ് ഞായറാഴ്ച ഗംഗാ സ്നാനത്തിനുണ്ടായത്. കുറഞ്ഞത് ഒരു ലക്ഷം പേരെങ്കിലും ഗംഗയുടെ വിവിധ സ്നാന ഘട്ടങ്ങളിലെത്തിയിരുന്നെന്നാണ് കണക്ക്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാന സർക്കാർ ഹരിദ്വാറിലെത്തുന്ന ഭക്തരിൽ നിന്നും നിർബന്ധമായി ആർ.ടി.പി.സി.ആർ (RTPCR) ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത് ആളുകൾ പരിഗണിക്കുന്നുണ്ടോ എന്ന് സംശയമാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ ഒന്നരലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിതെന്നത് ഏറ്റവും ശ്രദ്ധേയമായ കാര്യമാണ്.


ALSO READ: Covid-19: സംസ്ഥാനത്ത് കോവിഡ് വ്യാപനം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍



അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 386 കേസുകളാണ് ഹരിദ്വാറിൽ റിപ്പോർട്ട് ചെയ്തത്. 2056  രോഗികൾ ഹരിദ്വാറിൽ (Haridwar) തന്നെയുണ്ടെന്നാണ് കണക്ക്. ദിനം പ്രതിയുള്ള കോവിഡ് വ്യാപനം ഇത് കൂട്ടുമെന്ന കാര്യത്തിൽ സംശയമില്ല.


ഗംഗാസ്നാനത്തിന് സർക്കാർ നിരവധി മാർഗ നിർദ്ദേശങ്ങളും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഇത്രയുമധികം ജനങ്ങളെ നിയന്ത്രിക്കുക എന്നത് പ്രായോഗികമല്ലാത്ത കാര്യമാണ്.അഖാഡകളെന്ന സന്യാസി സംഘത്തിന്റെ മഠങ്ങളുടെ നേതൃത്വത്തിലാണ് പ്രധാന സ്‌നാനം നടക്കുന്നത്. എല്ലാ അഖാഡകൾക്കും ക്രമം ജില്ലാ അധികാരികൾ നിശ്ചയിച്ചിട്ടുണ്ട്. നിരഞ്ജനി അഖാഡ ആദ്യവും നിർമ്മൽ അഖാഡ അവസാനവും സ്‌നാനം നടത്തും.  നാഗാ സന്യാസി സമൂഹം പ്രത്യേകമായി സ്‌നാനം നടത്തി മടങ്ങും.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.