Lockdown; ഗംഗയിലെ വെള്ളം ശുദ്ധമായി; കുടിക്കാൻ കൊള്ളാം!

കൊറോണ വൈറസ്‌ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ ഗംഗാ നദിയെ ശുചീകരിച്ചിരിക്കുന്നു.

Last Updated : Apr 23, 2020, 10:42 AM IST
Lockdown; ഗംഗയിലെ വെള്ളം ശുദ്ധമായി; കുടിക്കാൻ കൊള്ളാം!

ഹരിദ്വാര്‍:കൊറോണ വൈറസ്‌ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ ഗംഗാ നദിയെ ശുചീകരിച്ചിരിക്കുന്നു.

2000 ല്‍ ഉത്തരാഖണ്ട് സംസ്ഥാനം രുപീകരിച്ച ശേഷം ആദ്യമായാണ് ഗംഗാ നദിയിലെ ജലം ഇത്രയും ശുദ്ധമാകുന്നത്.
പുണ്യ സ്ഥലങ്ങളായ ഹരിദ്വാറിലും ഋഷികേശിലും ഗംഗയിലെ വെള്ളം കുടിക്കാന്‍ ഉപയോഗിക്കാന്‍ വിധം ശുദ്ധമാണ്.
നിലവില്‍ ഗംഗ ശുചിയായിരിക്കുന്നത്,നദിയിലെ മത്സ്യങ്ങള്‍ക്കും മറ്റ് ജലജീവികള്‍ക്കും 
ഏറെ ഗുണം ചെയ്യുന്നതാണ്.ലോക്ക് ഡൌണ്‍ കാരണമാണ് ഗംഗയിലെ ജലം കുടിക്കാന്‍ കൊള്ളാവുന്ന വിധത്തില്‍ ശുദ്ധമായാതെന്ന്
ഇത് സംബന്ധിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.

കഴിഞ്ഞ 34 വര്‍ഷത്തിനിടെ മുപ്പതിനായിരം കോടി രൂപയോളം ഗംഗാ ശുചീകരണത്തിനായുള്ള വിവിധ പദ്ധതികള്‍ക്കുവേണ്ടി ചെലവഴിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ലോക്ക്ഡൌണ്‍ ഗംഗയെ ശുചീകരിച്ചിരിക്കുകയാണ്.

ഗംഗ ശുചിയായത് ഹരിദ്വാറിലും ഋഷികേശിലും മാത്രമല്ലെന്നും ഗംഗയിലെ മോണിട്ടറിംഗ് യൂണിറ്റുകളില്‍ 36 എണ്ണത്തില്‍ 27 ഉം ശുദ്ധമാണെന്നും 
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നു. ഉത്തരാഖണ്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ 
സ്ഥിതി വിശേഷമാണ് ഹരിദ്വാറിലും ഋഷികേശിലും ഗംഗയിലെ ജലം കുടിവെള്ളം ആക്കുന്നതിന് പോലും യോഗ്യമാക്കിയതെന്ന് വ്യക്തമാക്കുന്നു.
ലോക്ക് ഡൌണ്‍ ഗംഗാനദിയിലെ മലിനീകരണം വന്‍ തോതിലാണ് കുറച്ചത്, ഗംഗയില്‍ മാത്രമല്ല യമുനയടക്കം രാജ്യത്തെ നദികളിലോക്കെ 
മലിനീകരണം വന്‍ തോതില്‍ കുറഞ്ഞിട്ടുണ്ട്.

Trending News