ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഛത്തീസ്ഗഡില്‍ നിന്നുള്ള തൊഴിലാളിയെ ഭീകരര്‍ വധിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് ദിവസത്തിനു മുന്‍പ് ഷോപ്പിയാനില്‍ ഒരു ട്രക്ക് ഡ്രൈവറെയും ഭീകരര്‍ വെടിവച്ചുകൊന്നിരുന്നു അതിനു പിന്നാലെയാണ് ഈ സംഭവവും. 


കശ്മീരിലെത്തുന്ന തൊഴിലാളികളെയാണ് തീവ്രവാദികള്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്നും. ഇത്തരം തൊഴിലാളികളില്‍ ഭയം ഉണ്ടാക്കുന്നതിനും അതിനെതുടര്‍ന്ന്‍ വ്യാപാരം തടസ്സപ്പെടുത്തുക എന്നതാണ് അവരുടെ ലക്ഷ്യമെന്നുമാണ് റിപ്പോര്‍ട്ട്.


ഛത്തീസ്ഗഡ്‌ നിവാസിയായ സേതി കുമാര്‍ സാഗര്‍ ഒരു ചൂളയിലെ ജോലിക്കാരനായിരുന്നുവെന്നും ഇയാള്‍ നടന്നുപോയപ്പോഴാണ് തീവ്രവാദികളുടെ വെടിയേറ്റ് മരണമടഞ്ഞതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ദില്‍ബാഗ്‌ സിംഗ് പറഞ്ഞു.


അവിടെ രണ്ടു തീവ്രവാദികള്‍ ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കാശ്മീരില്‍ നിന്നുള്ള പഴങ്ങളുടെ വ്യാപാരം വര്‍ദ്ധിച്ചതിന്‍റെ നിരാശയാകാം മൂന്നു ദിവസത്തിനു മുന്നേ ട്രക്ക് ഡ്രൈവറെ കൊന്നതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. 


സംഭവത്തില്‍ ഉള്‍പ്പെട്ട ഭീകരവാദികളില്‍ ഒരാള്‍ പാക്കിസ്ഥാന്‍ പൗരനാണെന്നാണ് പൊലീസ് പറയുന്നത്. 


അതിനിടെ ഇന്നു രാവിലെ അനന്ത്‌നാഗില്‍ തീവ്രവാദികളും സൈന്യവും തമിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന്‍ തീവ്രവാദികളെ സൈന്യം വധിച്ചു. ഭീകരര്‍ ഒളിച്ചിരുന്ന സ്ഥലത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.