Lakhimpur Kheri Accident: ലഖിംപൂർ ഖേരിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; എട്ട് മരണം, 25 പേർക്ക് പരിക്ക്
Lakhimpur Kheri: ലഖ്‌നൗവിലേക്ക് പോവുകയായിരുന്ന ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ലഖ്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു. അപകടത്തിൽ ഇരുപത്തിയഞ്ചിലധികം പേർക്ക് പരിക്കേറ്റു. ലഖ്‌നൗവിലേക്ക് പോവുകയായിരുന്ന ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ധരുഹേരയിൽ നിന്ന് ലഖ്‌നൗവിലേക്ക് പോവുകയായിരുന്ന ബസാണ് എറ പാലത്തിന് സമീപം ട്രക്കുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്കും ലഖ്നൗവിലെ മറ്റ് ആശുപത്രികളിലേക്കും മാറ്റിയതായി ലഖിംപൂർ ഖേരി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) സഞ്ജയ് കുമാർ പറഞ്ഞു. എഡിഎമ്മും സർക്കിൾ ഓഫീസറും (സിഒ) സിറ്റി ജില്ലാ ആശുപത്രിയിൽ എത്തി. അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതിർന്ന ഉദ്യോഗസ്ഥരോട് സംഭവസ്ഥലത്തെത്തി പരിക്കേറ്റവർക്ക് കൃത്യമായി ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശിച്ചു.
“ലഖിംപൂർ ഖേരി ജില്ലയിലുണ്ടായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മുതിർന്ന ഉദ്യോഗസ്ഥരോട് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ നടത്താനും പരിക്കേറ്റവരുടെ ചികിത്സയ്ക്ക് ശരിയായ ക്രമീകരണങ്ങൾ ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്, ”മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...