ന്യൂ ഡൽഹി : ഉത്തർ പ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷക സമരത്തിനിടയിലേക്ക് വണ്ടിയിടിച്ച് കയറ്റി കൂട്ടക്കൊല നടത്തിയ കേസിൽ (Lakhimpur Kheri Violence) കേന്ദ്രമന്ത്രി അജയ് മിശ്രയുടെ (Ajay Mishra) മകൻ ആശിഷ് മിശ്രയ്ക്ക് (Ashish Mishra) ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ (Allahabad High Court) ലഖ്നൗ ബഞ്ചാണ് അശിഷിന് ജാമ്യം അനുവദിച്ചരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2012 ഒക്ടോബർ മൂന്നിനാണ് കാർഷക സമരത്തിനിടിലേക്ക് ആശിഷ് മിശ്രയും സംഘവും വാഹനം ഇടിച്ച കയറ്റിയതെന്ന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ റിപ്പോർട്ട്. സംഭവത്തിൽ നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടു. പിന്നീട് നടന്ന പ്രഷോഭത്തിൽ ബിജെപി പ്രവർത്തകർ ഉൾപ്പെടെ എട്ട് പേരുടെ മരണവും രേഖപ്പെടുത്തിയിരുന്നു.  


ALSO READ : Lakhimpur Kheri; ഒരിക്കലും അവസാനിക്കാത്ത കഥയായി അന്വേഷണത്തെ മാറ്റരുതെന്ന് സുപ്രീംകോടതി


എന്നാൽ കേസിൽ പ്രധാന പ്രതി ആശിഷാണെന്ന് എസ്ഐടി കോടതിയിൽ ചാർജ്ഷീറ്റിൽ പരാമർശിച്ചിട്ടില്ല. സംഭവം നടന്നതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് യുപി പോലീസ് മന്ത്രിപുത്രന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. അതേസമയം അജയ് മിശ്ര രാജിവെക്കണമെന്നുള്ള പ്രതിപക്ഷം ആവശ്യം കേന്ദ്രം മുഖവിലയ്ക്കെടുത്തില്ല. 


ALSO READ : Lakhimpur Kheri Violence : ലഖിംപുർ ഖേരി സംഘർഷത്തിൽ മരിച്ചത് കർഷകരാണെന്ന് രണ്ടാമത്തെ എഫ്ഐആറിൽ പരാമർശിച്ചിട്ടില്ല


നേരത്തെ അലഹബാദ് കോടതി മന്ത്രിപുത്രന്റെ ജാമ്യം നിഷേധിച്ചിരുന്നു.  അന്വേഷണത്തിലെ മെല്ലെ പോക്കിനെതിരെ സുപ്രീം കോടതി വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.