ലഖിംപൂർ ഖേരി സംഭവം: ആശിഷ് മിശ്ര കോടതിയിൽ കീഴടങ്ങി; നടപടി ജാമ്യം നിഷേധിച്ചതിന് പിന്നാലെ
ജാമ്യാപേക്ഷ തള്ളി ഒരാഴ്ചയ്ക്കുള്ളിൽ കീഴടങ്ങാനുള്ള സുപ്രീകോടതിയുടെ താക്കീതിന് പിന്നാലെയാണ് ആശിഷ് മിശ്ര ലഖിംപൂർ ജില്ല ജയിലിലെത്തി കീഴടങ്ങിയത്.
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങി. ജാമ്യാപേക്ഷ തള്ളി ഒരാഴ്ചയ്ക്കുള്ളിൽ കീഴടങ്ങാനുള്ള സുപ്രീകോടതിയുടെ താക്കീതിന് പിന്നാലെയാണ് ആശിഷ് മിശ്ര ലഖിംപൂർ ജില്ല ജയിലിലെത്തി കീഴടങ്ങിയത്.
നേരത്തെ അലഹബാദ് ഹൈക്കോടതി ആശിഷിന് ജാമ്യം അനുവദിച്ചിരുന്നു. വിധിയെ ചോദ്യം ചെയ്ത് നൽകിയ അപ്പീലിൽ, ഹൈക്കോടതി വിധിയിൽ തെറ്റുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇതോടെയാണ് ആശിഷിന്റെ ജാമ്യം റദ്ദാക്കിയത്.
കർഷക പ്രതിഷേധത്തിനിടെ ലംഖിപൂർ ഖേരിയിൽ 2020 ഒക്ടോബർ മൂന്നിനാണ് ആശിഷ് മിശ്രയുടെ വാഹനമിടിച്ച് എട്ട് പേർ കൊല്ലപ്പെട്ടത്. നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനും മൂന്ന് ബിജെപി പ്രവർത്തകരുമാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 9ന് ആശിഷ് അറസ്റ്റിലാവുകയും 2022 ഫെബ്രുവരിയിൽ അലഹബാദ് ഹൈക്കോടതി ആശിഷിന് ജാമ്യം അനുവദിക്കുകയും ചെയ്തു.
അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ കൊല്ലപ്പെട്ടവരുടെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചു. ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ഈ മാസം 18നാണ് ആശിഷ് മിശ്ര കീഴടങ്ങണമെന്ന് ഉത്തരവിട്ടത്. പരാതിക്കാരുടെ വാദം കേൾക്കാതെയാണ് ആശിഷിന് ജാമ്യം നൽകിയതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...