New Delhi : ലഖിംപുർ സംഘർഷത്തിൽ (Lakhimpur Kheri Violence) മരിച്ചത് കർഷകരാണെന്ന് പ്രത്യേകം എടുത്ത് പറയാതെ രണ്ടാമത്തെ എഫ്ഐആർ. എന്നാൽ ബിജെപി പ്രവർത്തകർ കർഷക നിയമവിരുദ്ധ പ്രതിഷേധക്കാർ ആക്രമിച്ചു എന്ന് രണ്ടാമതുള്ള എഫ്ഐആറിൽ രേഖപ്പെടുത്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ പേര് പരാമർശിക്കാത്ത ഒരു കലാപക്കാരിക്കെതിരെ കൊലപാതക കുറ്റത്തിനും മാരകായുധങ്ങൾ ഉപയോഗിച്ചോ അല്ലെങ്കിൽ മറ്റെന്തിങ്കിലും ഉപയോഗിച്ചോ ആക്രമിച്ചു എന്ന് കുറ്റങ്ങൾ ചുമത്തിട്ടുണ്ട്. ബിജെപി പ്രവർത്തകരെ കൂട്ടം ചേർന്ന് കൊലപ്പെടുത്തിയെന്ന് എന്നാരോപിച്ച് സുമിത് ജയ്സ്വാൾ എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 4 ന് ടിക്കോണിയ പൊലീസ് സ്റ്റേഷനിൽ ഈ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.


ALSO READ : Lakhimpur Kheri: കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്ര അറസ്റ്റിൽ; അജയ് മിശ്ര രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം
 
പ്രതിഷേധക്കാർ മുളവടികൾ, ഇഷ്ടികകൾ, കല്ലുകൾ എന്നിവ ഉപയോഗിച്ച് തങ്ങളുടെ വാഹനത്തെ ആക്രമിച്ചു, ഇതുമൂലം തന്റെ ഡ്രൈവർ ഹരി ഓമിന് പരിക്കേറ്റു, ശേഷെ കാർ റോഡരികിൽ നിർത്തികയായിരുന്നു എന്ന് ജയ്സ്വാൾ തന്റെ പരാതിയിൽ പറയുന്നു.


ALSO READ : Lakhimpur Kheri | ലഖിംപുരിലെ ബിജെപി പ്രവർത്തകരുടെ കൊലപാതകം അടിക്ക് തിരിച്ചടി; വിവാദ പ്രസ്താവനയുമായി രാകേഷ് ടിക്കായത്ത്


പരാതിക്കാരനും കൂടെയുണ്ടായിരുന്നു ബിജെപി പ്രവർത്തകരും യുപി രജിസ്ട്രേഷൻ മഹന്ദ്ര ഥാറിൽ കാലെ ശരൺ ചൗക്കിലേക്ക് സഞ്ചിരിക്കുകയായിരുന്നു എന്ന്. പരാതിക്കാരനൊപ്പം ശുഭം മിശ്രയെന്ന് വ്യക്തിയുണ്ടായിരുന്നു എന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.


ALSO READ : Lakhimpur Violence: കേന്ദ്രമന്ത്രിയുടെ മകനെതിരെ കേസ്, പ്രതിഷേധം കടുപ്പിച്ച് കർഷകർ


ഇന്നലെ ശനിയാഴ്ച രാത്രിയിലായിരുന്നു സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന യുപി പൊലീസ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് വെളുപ്പിനെ ഒരു മണിയോടെ ലഖിംപുർ ജയിലേക്ക് പ്രതിയെ മാറ്റുകയും ചെയ്തു. മൊഴിലെ വൈരുദ്ധ്യമാണ് ആശിഷ് മിശ്രയുടെ അറസ്റ്റിലേക്കെത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഒക്ടോബർ മൂന്നിനാണ് കർഷകരുടെ പ്രതിഷേധ റാലിയിലേക്ക് വാഹനം ഇടച്ച് കയറി എട്ട് കർഷകർ മരിക്കാൻ ഇടയായ സംഭവം അരങ്ങേറുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.