ന്യൂഡൽഹി: Lakhimpur Kheri violence: ഉത്തർപ്രദേശിലെ ലഖീംപൂർ ഖേരിയിൽ (Lakhimpur Kheri Violence) 8 പേരുടെ മരണത്തിനിടയാക്കിയതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി (Supreme Court) ഇന്ന് വീണ്ടും പരിഗണിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

സുപ്രീംകോടതി (Supreme Court) ഇതുവരെയുള്ള നടപടികൾ അറിയിക്കാൻ ഇന്നലെ യുപി സർക്കാരിന് (UP Government) നിർദ്ദേശം നല്‍കിയിരുന്നു. മാത്രമല്ല ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് വിഷയത്തിൽ അറസ്റ്റ് നടന്നിട്ടുണ്ടെങ്കിൽ അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. 


Also Read: Lakhimpur Kheri violence : ലഖിംപൂർ ഖേരിയിൽ സംഘർഷത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു, കേസ് നാളെ പരിഗണിക്കും


ഇതിന്റെ അടിസ്ഥാനത്തിൽ കേസിലെ മുഖ്യപ്രതി ആശിശ് കുമാർ മിശ്രയോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ ഇന്നലെത്തന്നെ പൊലീസ് ആശിശ് മിശ്രയ്ക്ക് (Ashish Misra) സമന്‍സ് അയക്കുകയായിരുന്നു. 


കര്‍ഷകര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ആശിശ് മിശ്രക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തിയിരുന്നുവെങ്കിലും പോലീസ് ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ലായിരുന്നു. ആശിശ് മിശ്ര കര്‍ഷകര്‍ക്കുനേരെ വെടിവെച്ചെന്നും കാര്‍ ഓടിച്ചു കയറ്റിയപ്പോള്‍ അദ്ദേഹമുണ്ടായിരുന്നെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നുണ്ട്. 


Also Read: Lakhimpur Kheri Violence: മരണം 8 ആയി, അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്


എന്നാൽ എഫ്‌ഐആറിലെ ഈ ആരോപണങ്ങള്‍ ആശിശ് മിശ്ര തള്ളിയിരുന്നു. മാത്രമല്ല കാര്‍ കര്‍ഷകരുടെ ഇടയിലേക്ക് ഇടിച്ചുകയറിയപ്പോള്‍ താന്‍ അവിടെയുണ്ടായിരുന്നില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. എന്തായാലും ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതോടെ സംഭവവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങളും സംശയങ്ങളും ദുരീകരിക്കപ്പെടുമെന്ന് ഐജി ലക്ഷ്മി സിങ് അറിയിച്ചു.


ഇതിനിടയിൽ കേന്ദ്ര മന്ത്രി അജയ് കുമാർ മിശ്രയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെയും കർഷക സംഘടനകളുടെയും തീരുമാനം. സംയുക്ത കിസാൻ മോർച്ചയുടെ ജനറൽ ബോഡി യോഗം ഇന്ന് ഇതിനെക്കുറിച്ചു ചർച്ച നടത്തും.


ഒക്ടോബര്‍ മൂന്ന് ലഖിംപുര്‍ ഖേരിയില്‍ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ (Keshav Prasad Maurya) ലഖിംപൂർ ഖേരിയിലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ ഗ്രാമമായ ബൻവീർപൂരിലേക്ക് പോവുകയായിരുന്നു. അദ്ദേഹത്തെ സ്വീകരിക്കാൻ അജയ് മിശ്രയുടെ (Ashish Mishra) മകൻ ആശിഷ് മിശ്ര വാഹനവുമായി വരുകയായിരുന്നു ആ സമയം ആശിഷ് മിശ്രയുടെയും അയാളുടെ ഒപ്പം ഉണ്ടായിരുന്ന മറ്റ് വാഹനങ്ങളേയും കർഷകർ തടയുകയും പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടാനും തുടങ്ങി.


Also Read: Lakhimpur Kheri Violence: കർഷകരെ കാണാൻ ലഖിംപൂർ ഖേരിയിലേക്ക്പോയ പ്രിയങ്ക ഗാന്ധി അറസ്റ്റിൽ


കർഷകരിൽ നിന്ന് രക്ഷപ്പെടാൻ കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്ര (Ashish Mishra) ഡ്രൈവറോട് വണ്ടിയുടെ വേഗത വർദ്ധിപ്പിച്ച് ഓടിക്കാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ ചില കർഷകർ കാറിന് മുന്നിലേക്ക് ചാടിവീഴുകയും ഇതുമൂലം 8 പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു.  സംഭവത്തിൽ ക്ഷുഭിതരായ കർഷകർ മന്ത്രിയുടെ മകന്റെ രണ്ട് വാഹനങ്ങളും കത്തിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.