UPയില്‍ ക്രമസമാധാനം തകര്‍ത്തു, 30 മണിക്കൂര്‍ കസ്റ്റഡിക്കൊടുവില്‍ പ്രിയങ്ക ഗാന്ധി അറസ്റ്റില്‍
AICC ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധി അറസ്റ്റില്‍. വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
New Delhi: AICC ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധി അറസ്റ്റില്‍. വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
30 മണിക്കൂര്‍ കസ്റ്റഡിയില്‍ വച്ചതിനുശേഷമാണ് അറസ്റ്റ്. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു, നിരോധനാജ്ഞ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സിതാപുര്‍ പോലീസ് പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതത് എന്നാണ് റിപ്പോര്‍ട്ട്. പ്രിയങ്കയെ (Priyanka Gandhi) തടങ്കലിലാക്കിയിരിയ്ക്കുന്ന ലഖ്‌നൗവിലെ ഗസ്റ്റ് ഹൗസ് താത്കാലിക ജയില്‍ ആക്കിമാറ്റാനാണ് തീരുമാനം.
പ്രിയങ്കാ ഗാന്ധി അടക്കം 11 പേര്‍ക്കെതിരേയാണ് ഉത്തര്‍പ്രദേശ് പോലീസ് (UP Police) എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്. പ്രിയങ്കക്ക് പുറമേ പാര്‍ട്ടി നേതാക്കളായ ദീപേന്ദ്ര ഹൂഡ, അജയ കുമാര്‍ ലല്ലു അടക്കമുള്ളവര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 107/16 വകുപ്പുകളാണ് ഇവർക്കെതിരെ യുപി പോലീസ് ചുമത്തിയിരിക്കുന്നത്. ക്രമസമാധാന നില തർക്കാനുള്ള ശ്രമം പ്രിയങ്കയുടെ നേതൃത്വത്തിൽ നടക്കുന്നുവെന്നും പോലീസ് പറഞ്ഞു.
Also Read: Lakhimpur Kheri Violence: കർഷകരെ കാണാൻ ലഖിംപൂർ ഖേരിയിലേക്ക്പോയ പ്രിയങ്ക ഗാന്ധി അറസ്റ്റിൽ?
അതേസമയം, പ്രിയങ്കാ ഗാന്ധിയുടെ അറസ്റ്റ് നിയമവിരുദ്ധവും ലജ്ജാകരവുമാണെന്ന് പി.ചിദംബരം പറഞ്ഞു. 'സൂര്യനുദിക്കും മുമ്പേയാണ് അവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതുവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിട്ടില്ല. നിയമം ലംഘിക്കപ്പെട്ടു. ക്രമസമാധാനത്തിന് യുപിയില്‍ മറ്റൊരു അര്‍ഥമാണെന്ന് തോന്നുന്നു. നിയമം എന്നാല്‍ അദിത്യനാഥിന്‍റെ നിയമം, ഉത്തരവ് എന്നാല്‍ ആദിത്യനാഥിന്‍റെ ഉത്തരവ്. അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.