മന്ത്രിസഭാ പുനഃസംഘടനയിലും സത്യപ്രതിജ്ഞാ ചടങ്ങിലും പ്രധാനമന്ത്രി നരേന്ദ്രമോദിയാൽ അപ്പാടെ ഒഴിവാക്കപ്പെട്ട ജെ.ഡിയുവിനെ പരിഹസിച്ച് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ പരിഹാസ ട്വീറ്റ്. കൂട്ടം തെറ്റിപ്പോയ കുരങ്ങനെ ആരും ഒപ്പം കൂട്ടാറില്ലെന്നാണ് നിതീഷ് കുമാറിനെ പരിഹസിച്ച് ലാലു പ്രസാദ് യാദവ് ട്വീറ്റ് ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മന്ത്രിസഭാ പുനഃസംഘടന ചർച്ചകൾ ഡൽഹിയിൽ സജീവമായ സമയത്ത് തന്നെ ജെ.ഡി.യുവിന് പ്രാതിനിധ്യം ഉണ്ടാകുമെന്നായിരുന്നു റിപ്പോർട്ടുകൾ.സമീപകാലത്ത് എൻ.ഡി.എയുമായി കൈകോർത്ത ജെ.ഡി.യുവിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ വരെ സാധ്യത കൽപ്പിച്ചിരുന്നു. എന്നാൽ കണക്കുക്കൂട്ടലുകൾ തെറ്റി. ജെ.ഡി.യുവിന് മന്ത്രിസ്ഥാനം ലഭിച്ചില്ലെന്ന് മാത്രമല്ല, സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പോലും ജെ.ഡി.യു അധ്യക്ഷൻ നീതീഷ് കുമാറിന് ക്ഷണം ലഭിച്ചിരുന്നില്ല.