അച്ഛന്റെ മകൾ: കയ്യടിച്ച് സോഷ്യൽ മീഡിയ ; ലാലു പ്രസാദിന് മകൾ വൃക്ക നൽകും
കാലിത്തീറ്റ അഴിമതി കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ലാലു യാദവ് ചികിത്സക്കായി ജാമ്യത്തിൽ പുറത്തിറങ്ങിയത്
കഴിഞ്ഞ ഏതാനും വർഷങ്ങളായി വൃക്കരോഗത്തിന് ചികിത്സയിലാണ് ആർജെഡി നേതാവും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്...രോഗബാധിതനായി വൃക്കമാറ്റിവയ്ക്ക്ൽ ശസ്ത്രക്രിയക്ക് തയ്യാറായിരിക്കുന്ന ലാലു പ്രസാദിന് വൃക്ക നൽകാൻ തയ്യാറായിരിക്കുകയാണ് മകൾ രോഹിണി ആചാര്യ... വൃക്ക നൽകൽ തന്റെ ഭാഗ്യം എന്നാണ് രോഹിണി പ്രതികരിച്ചത്.
സിംഗപ്പൂരിൽ വച്ചാകും ശസ്ത്രക്രിയ നടക്കുക. ആദ്യഘട്ടത്തിൽ മകളിൽ നിന്നും വൃക്ക സ്വീകരിക്കുന്ന തീരുമാനത്തെ ലാലുപ്രസാദ് അനുകൂലിച്ചിരുന്നില്ല. പിന്നീട്, മകളുടേയും മറ്റ് ബന്ധുക്കളുടേയും സമ്മർദത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം വഴങ്ങുകയായിരുന്നു.കാലിത്തീറ്റ അഴിമതി കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ലാലു യാദവ് ചികിത്സക്കായി ജാമ്യത്തിൽ പുറത്തിറങ്ങിയത്.
ഈ സമയങ്ങളിലും ഡൽഹിയിലും റാഞ്ചിയിലുമായി പലവട്ടം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ഏഴ് വർഷക്കാലമായി ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു ചികിത്സ നടന്നിരുന്നത്. തന്റെ പിതാവിനൊപ്പമുള്ളചിത്രങ്ങൾ കഴിഞ്ഞ മാസം രോഹിണി ട്വിറ്ററിൽ പങ്കുവച്ചിരുന്നു. രാജ്യത്തിന് സ്വേച്ഛാധിപത്യ ചിന്തകളെ ചെറുക്കാൻ നിങ്ങളുടെ സാന്നിധ്യം ഈ രാജ്യത്തിന് ആവശ്യമാണ് എന്നായിരുന്നു രോഹിണിയുടെ ട്വീറ്റ്. എന്തായാലും അച്ഛന്റെ മകൾ എന്നാണ് സോഷ്യൽ മീഡിയ രോഹിണിയെക്കുറിച്ച് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...